Wednesday, October 19, 2011

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ അപ്രന്റിസ്‌ നിയമനം...

ജനറല്‍ നഴ്സിംഗ്,കാര്‍ഡിയോ വാസ്കുലാര്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്,ഓപറേഷന്‍ തിയേറ്റര്‍,റേഡിയോളജിക്കല്‍ ടെക്നോളജി എന്നിവയില്‍ ഡിപ്ലോമ നേടിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് 6 മാസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നു.പരിശീലനത്തിനു ശേഷം ആശുപത്രിയിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2856420 , 9446012400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ അസി:പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിതാ കോളേജില്‍ മലയാളം വിഷയത്തില്‍ എഫ്.ഐ.പി ഒഴിവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ഈ മാസം 20-നു കാലത്ത്‌ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍ : 0497 - 2746175

Tuesday, October 18, 2011

ബസ്‌ ഡ്രൈവര്‍, ക്ലീനര്‍ ജോലി ഒഴിവുകള്‍.....

കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ഒരു ഹെവിഡ്യൂട്ടി ഡ്രൈവറുടെയും ക്ലീനറുടെയും  ഒഴിവുകള്‍  ഉണ്ട്.ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഡ്രൈവര്‍ക്ക് ചുരുങ്ങിയത്‌ 10 ഹെവിവാഹനങ്ങള്‍ ഓടിച്ച പരിചയം ഉണ്ടായിരിക്കണം.ക്ലീനെര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം തരം പാസ്സയവരായിരിക്കണം.താല്പര്യമുള്ളവര്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം 30-നു നാലുമണിക്ക് മുന്‍പ്‌ കോളേജ്‌ ഓഫീസില് നല്‍കണം.

ഫോണ്‍ ‍: 0497-2780227

അപകടം : വട്ടപ്പോയില്‍ സ്വദേശി മരിച്ചു.

താണ:ബൈക്കും കാറും കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചു വീണ യുവാവ് എതിര്‍ ദിശയില്‍ നിന്നും വന്ന ലോറി കയറി മരിച്ചു.താണയിക്ക് സമീപം സാധുകല്യാണ മണ്ടപത്തിനടുത്ത്  ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്‌.ഏച്ചൂര്‍ വട്ടപ്പോയില്‍ സ്വദേശി ഷബീര്‍(27)എന്ന യുവാവാണ് മരിച്ചത്‌.യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.പിതാവ്:പരേതനായ മുസ്തഫ.മാതാവ്:ഫാത്തിമ.സഹോദരങ്ങള്‍:സിറാജ്,സഫ്രാജ്‌(ഇരുവരും ദുബായ്),യാസര്‍(വിദ്യാര്‍ഥി).

Monday, October 17, 2011

ജില്ലയിലെ സ്വര്‍ണക്കടകള്‍ക്ക് ചൊവ്വാഴ്ച അവധി.....

ജില്ലയിലെ എല്ലാ സ്വര്‍ണക്കടകള്‍ക്കും ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്നു ഓള്‍ കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മെര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡണ്ടിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Friday, October 14, 2011

കാഞ്ഞിരോട് സ്വദേശി മദീനയില്‍ നിര്യാതനായി

കണ്ണൂര് കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സില്‍ ഇസ്മായില്‍(42) ഹൃദയാഘതം മൂലം മദീനയില്‍ നിര്യാതനായി.ഭാര്യ:ഫൌസിയ. മക്കള്‍:ഫൈസല്‍,ഫസീല,നസീര്‍,ഫഹദ്‌. മരുമകന്‍:ഇക്ബാല്‍(ഷാര്‍ജ). സഹോദരങ്ങള്‍ : അബ്ദുല്‍ ഖദര്‍ , മുഹമ്മദലി , ഇബ്രാഹിം , അഷ്‌റഫ്‌ , ആയിഷ , സൈനബ എന്നിവര്‍. ഖബറടക്കം മദീനയില്‍.

Tuesday, October 11, 2011

സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം....

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന റൂഡ്‌സെറ്റ്‌ എന്ന സ്ഥാപനം കണ്ണൂര്‍ നബാര്‍ഡിന്‍റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌വര്‍ക്കിങ്ങില്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ മാസം ആരംഭിക്കുന്ന  ഒന്നര മാസം ദൈര്ഘ്യമുള്ള പരിശീലന പരിപാടിയില്‍ താമസവും ഭക്ഷണവും സൌജന്യമായി നല്‍കും.പങ്കെടുക്കാന്‍ താല്പര്യമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍റെ പേര്‍ , വയസ്സ്, മുഴുവന്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും, മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റൂഡ്‌സെറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്,നിയര്‍ ആര്‍ ടി ഒ ഗ്രൌണ്ട്,പി.ഒ.കാഞ്ഞിരങ്ങാട്,കരിമ്പം വഴി,കണ്ണൂര്‍-670142  എന്ന വിലാസത്തില്‍ 20-നകം കിട്ടത്തക്കവിധം അപേക്ഷിക്കണം.

പ്ലാസ്റ്റിക്‌ പരിപാലന പദ്ധതിക്ക് തുടക്കമിടുന്നു....

മുണ്ടേരി:സമ്പൂര്‍ണ ശുചിത്വ യത്നത്തിന്‍റെ ഭാഗമായി മുണ്ടേരി പഞ്ചായത്തില്‍ സമഗ്ര പ്ലാസ്റ്റിക്‌ പദ്ധതിയായ "സുസ്ഥിര"യിക്ക് തുടക്കമിടുന്നു.വിവിധ വിഭാഗക്കാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.പഞ്ചായത്തിലുള്ള വ്യാപാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍,ഗ്രന്ഥാലയങ്ങള്‍,ക്ലബ്ബുകള്‍,വിദ്യാഭ്യാസ സ്ഥാപങ്ങള്‍,അംഗനവാടികള്‍,പൊതുജനം എന്നിവരുടെ സഹകരണം തേടും.ഇതിന്‍റെ ഭാഗമായി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു സ്വാഗത സംഘ രൂപികരണ യോഗം നടക്കുന്നതാണ്.

കണ്ണൂര്‍ താണ ട്രാഫിക്‌ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി

ജില്ലയിലെ ട്രാഫിക്‌ പരിഷ്കരണത്തിന്‍റെ ഭാഗമായി താണയില്‍ സ്ഥാപിച്ച ട്രാഫിക്‌ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.കുറച്ചു ദിവസമായി ട്രയല്‍ റണ്‍ നടത്തിയിരുന്ന ഈ സംവിധാനം വിജയം കണ്ടെത്തിയിരുന്നു.സിഗ്നല്‍  സംവിധാനം നിലവില്‍ വരുന്നതോടെ താണ ജംക്ഷനില്‍ നിലനിന്നിരുന്ന ഗതാഗതക്കുരുക്കിനും അപകട ഭീഷണിക്കും അറുതിയുണ്ടാവും.‌ റോഡിന്‍റെ ഇരുവശത്തു നിന്നും വാഹനങ്ങള്‍‍ വളരെ വേഗതയോടെ ഓടിക്കൊണ്ടിരുന്നപ്പോള്‍ നിരവധി റോഡപകടങ്ങള്‍ക്ക് വേദി ആയിട്ടുണ്ട് ഈ ജങ്ക്ഷന്‍.പ്രധാന ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപങ്ങളും സ്ഥിതി ചെയ്യുന്ന താണ ജില്ലയിലെ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.താണയെ കൂടാതെ മേലെചൊവ്വ , കാല്‍റ്റെക്സ് ജംക്ഷന്‍ എന്നിവിടങ്ങളിലും സിഗ്നല്‍ സംവിധാനം  സ്ഥാപിച്ചിട്ടുണ്ട്. 

Saturday, October 1, 2011

നോര്‍ക്ക-റൂട്ട്സ് അറ്റസ്റ്റേഷന്‍ സ്ഥാപനം കണ്ണൂരില്‍ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു....

വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായുള്ള നോര്‍ക- റൂട്ട്സ് എച്ച് ആര്‍ ഡി എന്ന സ്ഥാപനം
ഒരു ദിവസത്തെ Pre-Departure പ്രോഗ്രാം എന്ന പേരില്‍ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഈ മാസം 22-നാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. വിദേശ യാത്ര സംബന്ധിയായ നിയമങ്ങള്‍ , നിബന്ധനകള്‍ , അംഗീകൃത ഏജന്‍സികള്‍ , കരാര്‍ ( എഗ്രിമെന്‍റ് ) സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ പരിശീലനം ലഭിക്കുന്നതാണ്.താല്പര്യമുള്ളവര്‍ കണ്ണൂര്‍ നോര്‍ക സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ : 0497-2765310

ഓണം സ്പെഷ്യല്‍ റേഷന്‍ പഞ്ചസാര 10 വരെ ലഭിക്കും....

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഒരു കിലോ ഗ്രാം പഞ്ചസാരയുടെയും BPL കാര്‍ഡുടമകള്‍ക്കും അഗസ്റ്റി‍ലെ നോര്‍മല്‍ പഞ്ചസാരയുടെയും വിതരണം ഈ മാസം 10 വരെ നീട്ടിയതായി ജില്ല സപ്ലൈ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Wednesday, September 28, 2011

തൊഴില്‍ അവസരം : ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ ഒഴിവുകള്‍.....

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  NSS കന്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൈവറ്റ് ഐ ടി കമ്പനി കണ്ണൂരില്‍ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ സഹകരണത്തോടെ ടാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 50 താല്‍കാലിക ഒഴിവുകലാനുള്ളത്.
താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സ്പോര്‍ട്സ്‌ കൌണ്‍സില്‍ ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഒക്ടോബര്‍ 3-നു രാവിലെ 10  മണി മുതലാണ്‌  ഇന്റര്‍വ്യൂ നടക്കുക.ടാറ്റാ എന്‍ട്രി ഒപരെഷനിലുള്ള പ്രാവീണ്യവും പ്ലുസ്ടു ആണ് യോഗ്യത.പ്രായ പരിധി 40 വയസ്സ്.ശമ്പളം 6000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472700831 ബന്ധപ്പെടാം.

  

കണ്ടതും കേട്ടതും.......

കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന പ്രചാരണം രോഗികളെയും മറ്റും കുറച്ചു നേരത്തേക്കെങ്കിലും ആശങ്കയിലാക്കി.കഴിഞ്ഞ ദിവസം കണ്ണപുരം സ്വെദേശി മരിക്കാനിടയായ സംഭവത്തെ കുറിച്ച്  മരിച്ചയാളുടെ ബന്ധുക്കളും ആശുപത്രി അതികൃതരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ ആരോ ഒരാള്‍  പോലീസ് സ്റ്റേനിലെക്കും പത്രമാഫീസ്സിലെക്കും ഫോണ്‍ വിളിച്ച് ആശുപത്രില്‍ ആക്രമം നടക്കുന്നു എന്ന് വിവരമറിയിച്ചു.ഉടന്‍ തന്നെ പോലീസും പത്രപ്രവര്‍ത്തകരും ആശുപത്രിയിലെതിയപ്പോഴാണു രോഗികളും അവരുടെ ബന്ധുക്കളും മറ്റും വിവരം അറിയുന്നത്.  പോലീസ് കാര്യം തിരക്കിയപ്പോള്‍ വാര്‍ത്ത "അടിച്ചു വിട്ടതാ" ണെന്ന്" മനസ്സിലായി.  ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസൊന്നും എടുക്കാതെ പോലീസ് തിരിച്ചു പോവുകയും ചെയിതു.

Tuesday, September 27, 2011

ബൈക്കും ജീപ്പും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു.....

മുണ്ടയാട്: ബൈക്കും ജീപ്പും കൂട്ടിയിടിച്ചു കുറ്റിയാട്ടൂര്‍ സ്വദേശി രജീഷ്(25)എന്ന യുവാവിനെ  ‍തലയ്ക്കും വയറിനും സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു‌.ഇന്നലെ രാത്രി 11 മണിക്ക് മേലെചൊവ്വ -  മട്ടന്നൂര്‍ റോഡില്‍ മുണ്ടയാട് വെച്ചാണ് അപകടം. 

Sunday, September 25, 2011

"ആദമിന്‍റെ മകന്‍ അബു" എന്ന സിനിമ "Oscar" - ലേക്ക്....?

കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ " ആദമിന്‍റെ മകന്‍ അബു" എന്ന മലയാള സിനിമ, ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര അവാര്‍ഡായ "Oscar" പരിഗണനയില്‍. ഇതിനു മുന്‍പ്‌ "ഓസ്കാര്‍" അവാര്‍ഡിനായി പരിഗണയില്‍ വന്നത്‌ 1997-ല്‍ റിലീസ് ചെയിത "ഗുരു" എന്ന ചിത്രമായിരുന്നു.റസൂല്‍ പൂക്കുട്ടിക്ക് ശേഷം മലയാളക്കരയിക്ക് വീണ്ടും ഒരു ഓസ്കാര്‍ സ്പര്‍ശം ഉണ്ടായിരിക്കുമോ...? അതിനു വേണ്ടി കാത്തിരിക്കാം. 2012 ഫെബ്രുവരി 26-നാണ് അവാര്‍ഡ്‌ദാന ചടങ്ങ് നടക്കുക.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടു പള്ളിയിലെ അഹമദ്‌ സലിം എന്ന നവാഗത സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയിതിരിക്കുന്നത്.

http://en.wikipedia.org/wiki/List_of_Indian_submissions_for_the_Academy_Award_for_Best_Foreign_Language_Film

Friday, July 22, 2011

പനി ബാധിച്ചു പ്ലസ്‌ വണ്‍ വിദ്യാര്‍ഥി മരിച്ചു....

വാര്‍ത്ത  / ചരമം
വാരം : ജനതാ ടാക്കീസിനു സമീപം പാറക്കണ്ടി മുഹ്സിനാസ്സില്‍ എ.പി . മുഹമ്മദ്‌ അനീസ്‌(16)പനി ബാധിച്ചു മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.പള്ളിപ്രത് കണിയാങ്കണ്ടി മഹറൂഫിന്റെയും പാറക്കണ്ടി ഹസീനയുടെയും മകനാണ്.സഹോദരങ്ങള്‍:അജ്മല്‍,അന്‍വര്‍,മുഹ്സിന.ചാല ഗവ: ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.

Tuesday, July 19, 2011

മരം കടപുഴകി വീണു.....

വാര്‍ത്ത  / പ്രാദേശികം
മതുക്കോത്ത് : മേലെചൊവ്വ - മട്ടന്നൂര്‍ റോഡില്‍ മതുക്കോത്ത് മരം റോഡിലേക്ക് കടപുഴകി വീണു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സുപ്രധാന റോഡാണിത്.ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും തന്നെ റോഡിലില്ലതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.കണ്ണൂരില്‍ അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്‌.

കാല്‍ടെക്‌സിലെ ബസ്‌സ്റ്റോപ്പ് നിര്‍ത്തലാക്കുന്നു....

വാര്‍ത്ത / ജില്ല

കണ്ണൂര്‍: ജില്ലയിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തിലെ സുപ്രധാന ബസ്റ്റ്‌ സ്റ്റോപ്പുകളിലൊന്നായ കാല്‍ടെക്സ് ബസ്‌ സ്റ്റോപ്പ് എടുത്തുകളയുന്നു.നിലവില്‍ തലശ്ശേരി ഭാഗത്ത്‌ നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകള്‍ കല്റെക്സ് ജന്‍ക്ഷനിലാണ് ആളുകളെ ഇറക്കികൊണ്ടിരുന്നത്.ഇനിമുതല്‍ മഹാത്മ മന്ദിരത്തിനടുതാണ് ബസുകള്‍ നിര്‍ത്തേണ്ടിവരിക.ഇതുമൂലം കാല്‍ടെക്സ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടേണ്ടി വരും.കണ്ണൂരില്‍ നിന്ന് തിരിച്ച് തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴുള്ള ബസ്‌സ്റ്റോപ്പ് നിലവിലുള്ളത് തന്നെ തുടരും.അടുത്തകാലത്തായി കാല്‍ടെക്സ് ജന്‍ക്ഷന്‍ വലിയൊരു ഗതാഗത തടസ്സം തന്നെ സൃഷ്ട്ടിക്കുന്നുണ്ട്.ഇത്‌ കാരണമാണ് അതികൃതര്‍ ഇങ്ങനെ ഒരു മാറ്റം വരുത്തിയിട്ടുള്ളത്.

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ സീറ്റ്‌ ഒഴിവുകള്‍.....


വാര്‍ത്ത / വിദ്യാഭ്യാസം

അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എം.എസ്‌സി. നഴ്‌സിങ്ങില്‍ (കമ്യൂണിറ്റി നഴ്‌സിങ്, സൈക്യാട്രി) ഏതാനും സീറ്റ് ഒഴിവുണ്ട്.സി.ടി.സ്‌കാന്‍, എം.ആര്‍.ഐ., എക്‌സ്‌റേ, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകളിലും സീറ്റുണ്ട്. ഫോണ്‍: 0497- 2856420, 9446012400.

നിര്യാതരായി....

വാര്‍ത്ത / ചരമം


നഫീസ്സ
വാരം: വാരം സലഫി മസ്ജിദിന് സമീപം നഫീഘറില്‍ നഫീസ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: യൂനുസ്, ഹാഷിം, സത്താര്‍, അഫ്‌സത്ത്, സുഹറ, ഫായിസ, ഷുഹൈബ. മരുമക്കള്‍: സഫ്‌വാന, ഷുഹൈബ, സുബൈദ, അഹമ്മദ്, ഹാഷിം, പരേതരായ അസീസ്, അബൂബക്കര്‍.

യെശോദ
ചക്കരക്കല്ല്: വെള്ളച്ചാല്‍ കുഴിക്കിലായി പനത്തറ യശോദ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍. മക്കള്‍: വത്സന്‍, നന്ദിനി.

കെ.കെ.വിജയന്‍
കൂടാളി: കൂടാളി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച കുംഭത്തിലെ കെ.കെ.വിജയന്‍ (79) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തകനാണ്. അവിഭക്ത കൂടാളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകന്‍, സഹകാരി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജനി. മക്കള്‍: സനില, സജേഷ് (സി.പി.എം. കാനച്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍), വിജേഷ്(ഗള്‍ഫ്). മരുമക്കള്‍: ദേവദാസ് (എളയാവൂര്‍), ബിന്ദു, ബിജിന.

കീരിയുടെ കടിയേറ്റ് വീട്ടമ്മ ആശുപത്രിയില്‍...

വാര്‍ത്ത / പ്രാദേശികം


കണ്ണൂര്‍: കീരിയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്ക്. ഏച്ചൂര്‍ കോട്ടച്ചേരിയിലെ മുണ്ടച്ചാലില്‍ ബീനയെ (45) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തുവെച്ചാണ് ബീനക്ക് കീരിയുടെ കടിയേറ്റത്.

Sunday, July 17, 2011

വലിയന്നൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം...

വാര്‍ത്ത / പ്രാദേശികം

വലിയന്നൂര്‍ : ചതുരക്കിണറിനു സമീപം ഒരു സംഘം ആളുകള്‍ മുസ്ലിം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരെ 
ആക്രമിക്കുകയും പ്രവര്തകരുടെതെന്നു കരുതപ്പെടുന്ന ആള്‍ട്ടോ മോഡല്‍ കാര്‍ തകര്‍ക്കുകയും ചെയിതു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമത്തില്‍ പരിക്കേറ്റ ചതുരക്കിണര്‍ കമറുന്നിസ്സ
മന്‍സില്‍ വി.പി.സക്കറിയ(26),വാരം മുസമ്മില്‍ മന്‍സില്‍ മുസമ്മില്‍ (25) എന്നിവരെ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന്‌ പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയിതു.

Thursday, July 14, 2011

നിര്യാതനായി.....

വാര്‍ത്ത / ചരമം

ചക്കരക്കല്‍:  ചൂളയിലെ കുണ്ടന്‍ചാലില്‍ മുസ്തഫ ഹാജി(55)അന്തരിച്ചു.ചക്കരക്കല്‍ ടൌണിലെ ഫാമിലി ബിസിനസ്‌ ഗ്രൂപിന്‍റെ ഉടമയും നല്ലൊരു പൊതുപ്രവര്‍ത്തകനും‍ കൂടിയായിരുന്നു.ഭാര്യ:റസിയ.സഹോദരങ്ങള്‍:മുഹമ്മദലി(ബിസിനസ്‌,ബാംഗ്ലൂര്‍),ഖദീജ,മറിയം,ആസ്യ,സാറ,സഫിയ,കുഞ്ഞാമിന,സുബൈദ.
ഖബറടക്കം വ്യാഴാഴ്ച കാലത്ത്‌ 10 മണിക്ക് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍.

Tuesday, July 12, 2011

വീടുകവര്‍ച്ച പതിനെട്ടുകാരന്‍ പിടിയില്‍....

വാര്‍ത്ത  / ക്രൈം

ചെക്കിക്കുളം : കൊല്ലന്‍റെ വളപ്പില്‍ അബ്ദുള്‍റഹിമാന്‍(18)എന്ന യുവാവിനെ സ്വര്‍ണം കവര്‍ന്ന കേസ്സില്‍ കണ്ണൂര്‍ ടൌണ്‍ സി.ഐ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.ഏ.ആര്‍ ക്യാമ്പിലെ മുന്‍ ജീവനക്കാരനായിരുന്ന എളയാവൂര്‍ നോര്‍ത്ത്‌ കോളനിയിലെ ജോണ്‍ന്‍റെ വീട്ടില്‍ നിന്നും എട്ടര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്.കഴിഞ്ഞ മാസം 26-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

Sunday, July 10, 2011

നിര്യാതനായി.....

വാര്‍ത്ത / ചരമം

കുടുക്കിമെട്ട : ഫാത്തിമ വില്ലയില്‍ കെ.എം മൊയ്തീന്‍(67) നിര്യാതനായി.ഭാര്യ:പറമ്പത്ത്‌ ഫാത്തിമ. മക്കള്‍ : അബ്ദുല്‍ സലാം , മഹറൂഫ്‌ , മുനീബ്‌ ( മൂന്നുപേരും ദുബായ് ) , ഫരീദ , ഫാമിദ ,. മരുമക്കള്‍ : അഷ്‌റഫ്‌ , ഇബ്രാഹിം ( രണ്ടുപേരും ദുബായ് ). സഹോദരങ്ങള്‍ : ശാദുലി (ചെന്നൈ ), ഹസന്‍ , നഫീസ്സ. ഖബറടക്കം കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.

Friday, July 8, 2011

കണ്ണൂരില്‍ കോളറ ബാധ : രോഗി ഗുരുതരാവസ്ഥയില്‍....

വാര്‍ത്ത / ആരോഗ്യം

കണ്ണൂരില്‍ കോളറ ബാധ ഭീഷണി.ശരീരത്തില്‍ കോളറ രോഗാണുക്കളെ കണ്ടെത്തിയതിനാല്‍ തമിഴ്നാട് സ്വദേശി മോഹന്‍(38)എന്നയാളെ ഗുരുതരാവസ്ഥയില്‍
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വളപട്ടണം പൊയിതും
കടവില്‍ മണല്‍ വാരല്‍ തൊഴിലാളിയാണ്.കടുത്ത വയറിളക്കത്തെ തുടര്‍ന്ന് മോഹനനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേഷിപ്പിച്ചതായിരുന്നു.രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ കോളറ ബാധ രോഗാണു ആണെന്ന നിഗമനത്തില്‍ രോഗിയെ പെട്ടെന്ന് തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ അയക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ച ആശുപത്രി അതികൃതര്‍ ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കുകയും മെഡിക്കല്‍ സംഘം രോഗി താമസിച്ചു കൊണ്ടിരുന്ന വീടും പരിസരവും പരിശോധന നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയിതു.രോഗം പടരാതിരിക്കാന്‍ ജനങ്ങളോട് അതീവ ജാഗ്രത പുലര്‍താന്‍ ആരോഗ്യ വകുപ്പതിക്രതര്‍ മുന്നറിയിപ്പ് നല്‍കി.പരിസരശുചിത്വം , വ്യക്തിശുചിത്വം , ആഹാര ശുചിത്വം മുതലായവ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Thursday, July 7, 2011

കുടുക്കിമെട്ടയില്‍ സംഘര്‍ഷം.....

വാര്‍ത്ത / പ്രാദേശികം

കുടുക്കിമെട്ട : ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു.മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കായലോട് മായന്‍കുന്നിലെ ബി.പി. ഹൌസില്‍ തഫ്സീല്‍(21),എസ്.ഡി.പി.ഐ കാരായ കൊട്ടനിച്ചേരിയിലെ അല്‍ മനാഫില്‍ എ.കെ ശാനില്‍(20) , നബീസ്സ മന്‍സില്‍ മനാഫ്‌(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Wednesday, July 6, 2011

പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്‌ മാര്‍ച്ച് നടത്തുന്നു......

വാര്‍ത്ത  / പ്രാദേശികം

മയ്യില്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപ പ്രദേശങ്ങളും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളില്‍ പ്രധിഷേധിച്ചും സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ
പരാതി കൊടുത്തിട്ടും നടപടികളൊന്നും ഉണ്ടാവാത്തതില്‍ പ്രധിഷേധിച്ചും മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേത്രത്വത്തില്‍ വ്യാഴാഴ്ച രാവിലെ മയ്യില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുന്നു.

അഞ്ചരക്കണ്ടി മേഖലയില്‍ നെല്‍വയലുകള്‍ മണ്ണിട്ട്‌ നികത്തുന്നു....

വാര്‍ത്ത  / പ്രാദേശികം

 ചക്കരക്കല്‍ : അഞ്ചരക്കണ്ടിയിലെ തട്ടാരി പ്രദേശത്തുള്ള നെല്‍പാടങ്ങള്‍ മണ്ണിട്ട്‌ നികത്തുന്നതായി പരാതി.ഈ പ്രദേശത്തുള്ള ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങളാണ്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.മണ്ണുകളും മറ്റും കൃഷിടങ്ങളില്‍ കൊണ്ടിട്ടു മൂടിയാണ് കെട്ടിടങ്ങളും വ്യാപാര സ്ഥാപങ്ങളും പണിയുന്നത്.ഇതിനെതിരെ കര്‍ഷകര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിപെട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പാരാ മെഡിക്കല്‍ കോഴ്സിനു സീറ്റ്‌ ഒഴിവ്....

വാര്‍ത്ത  / വിദ്യാഭ്യാസം

അഞ്ചരക്കണ്ടി : കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 2 വര്ഷം ദൈര്‍ഘ്യമുള്ള പാരാ മെഡിക്കല്‍ സയന്‍സ് ( റേഡിയോളജി , ഓപ്പറഷന്‍ തിയേറ്റര്‍ , എന്‍ഡോസ്കോപി )കോഴ്സിലേക്ക് ഏതാനും സീറ്റുകളുടെ ഒഴിവുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9446011400 , 9446012400 , 0497 - 2856420 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദിച്ചതായി പരാതി....

വാര്‍ത്ത  / ക്രൈം 


മുണ്ടേരി : ചട്ടുകപ്പാറ ഗവ. ഹൈ സ്കൂളില്‍ അപേക്ഷാഫോറം വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ സ്കൂളിലെ അദ്ധ്യാപകന്‍ ജയരാജ്‌ മര്‍ദിച്ചതായി പരാതി. മുണ്ടേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി എച്ചുര്‍ കോളനി പനയന്‍ സലെഷി(17)നെയാണ് അടിവയറ്റിനും ചെവിക്കും പരിക്കേറ്റ രീതിയില്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ റിംഗ് ചെയിത കാരണത്താലാണ് മര്‍ദിച്ചതെന്നു പറയപ്പെടുന്നു.

Tuesday, July 5, 2011

ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ചാര്‍ജ് കുറച്ചു....

വാര്‍ത്ത / ഉപഭോക്തം

BSNL - ന്‍റെ പുതിയ യൂണിവേര്‍സല്‍ ഇന്ത്യ ടെലിഫോണ്‍ കാര്‍ഡ്‌ 
അന്താരാഷ്ട്ര ടെലിഫോണ്‍ കോളുകള്‍ക്ക് നിരക്കിളവുകള്‍ പ്രഖ്യാപിച്ചു.
ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് 40 % വരെ ഇളവുകള്‍ ലഭിക്കും.നിലവില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിട്ടിനു 12 രൂപ കൊടുക്കണം.ഇളവ് പ്രകാരം മിനിട്ടിനു 6 രൂപ 60 പൈസ മാത്രമേ ഈടാക്കുകയുള്ളൂ.BSNL - ന്‍റെ ലാന്‍ഡ്‌ ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഈ കാര്‍ഡ്‌ ഉപയോകിച്ചു വിളിക്കാം.ഈ ഇളവുകള്‍ മൂന്നുമാസം കാലയളവില്‍ ഉപയോഗപ്പെടുതാം.കൂടുതല്‍ വിവരങ്ങള്‍ക്ക്  BSNL കസ്റ്റമര്‍ സെന്റെരുമായി ബന്ധപ്പെടുക. ഫോണ്‍ : 0497-2704000.

Monday, July 4, 2011

നിര്യാതനായി....

വാര്‍ത്ത / ചരമം

മുണ്ടേരി: കച്ചേരിപ്പറമ്പ് മാജിദ ഹൗസില്‍ കെ.പി. ഹമീദ്‌ ഹാജി (58) നിര്യാതനായി.ഭാര്യ:ജമീല. മക്കള്‍:മാജിദ,മജിദ്‌(ഷാര്‍ജ),മുശ്താക്.ജാമാതാവ്:ഹാഷിം(ആസാദ്‌ സ്റ്റോര്‍ , കണ്ണൂര്‍ ).
സഹോദരങ്ങള്‍ : മൊയ്‌തീന്‍,അബ്ദുള്ള,ആസ്യ,സൈനബ,പരേതരായ മുഹമ്മദ്‌ കുട്ടി,ഇബ്രാഹിം,കാസിം.കബറടക്കം കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Sunday, July 3, 2011

ചോരകുഞ്ഞിന്റെ മൃതദേഹം വീട്ടു കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍...

വാര്‍ത്ത / പ്രാദേശികം

വട്ടപ്പോയില്‍  : ബസ്സ് സ്റ്റോപ്പിനു സമീപത്തുള്ള പാറപ്പുറം കമാല്‍ എന്നയാളുടെ വീട്ടുകിണറ്റില്‍ ചോരകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തി.ഈ വീട് വേറെ ഒരു കുടുംബത്തിന് വടകയിക്ക് താമസിക്കാന്‍ കൊടുതിരിക്കുകയായിരുന്നു.ഇവിടെ തന്നെ താമസിക്കുന്ന വീട്ടമ്മ വെള്ളമെടുക്കുന്ന സമയത്തായിരുന്നു ശ്രദ്ധയില്‍പെട്ടത്.ഉടന്‍ തന്നെ പരിസരവാസികളെ വിളിച്ചുകൂട്ടി ചക്കരക്കല്‍ പോലീസിനെ വിവരമറിയിച്ചു.പോലീസ് സേനയും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്‌. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെമ്പിലോട്ട് സി.പി.എം ഓഫിസ് തകര്‍ത്തു

വാര്‍ത്ത  / പ്രാദേശികം 

ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്തിലെ കോമത്ത് കുന്നുമ്പ്രത്തെ സി.പി.എം ഓഫിസ് നിലകൊള്ളുന്ന പാട്യന്‍ ഗോപാലന്‍ സ്മാരക മന്ദിരം ഒരുസംഘം ആളുകള്‍ അടിച്ചുതകര്‍ത്തു. ബുധനാഴ്ച രാത്രി വൈകിയാണ്  സംഭവമെന്നു കരുതപ്പെടുന്നു. ഓഫിസിനടുത്ത്  സ്ഥാപിച്ച കൊടിമരം കാണാതായിട്ടുണ്ട്.സംഭവം സംബന്ധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞയാഴ്ച ഒരു സംഘം ആളുകള്‍ ചെമ്പിലോട്ടെ കോണ്‍ഗ്രസ് ഓഫിസ് ഇന്ദിരാഭവന്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ സി.പി.എം ചെമ്പിലോട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

നിര്യാതരായി,,,,,

വാര്‍ത്ത  / ചരമം


ശാരദ
വാരം: ചതുരക്കിണര്‍ ചെക്കിയില്‍ ശാരദ (85) അന്തരിച്ചു. മകള്‍: സുശീല. മരുമകന്‍: പരേതനായ കൃഷ്ണന്‍. ശവസംസ്‌കാരം ഞായറാഴ്ച 10 ന് പയ്യാമ്പലത്ത്.

രാജഗോപാല മേനോന്‍
മുണ്ടയാട്: പരേതരായ കടാങ്കോട്ട് ഡോ.ഗോപാലന്‍ നമ്പ്യാരുടെയും പാറക്കുളങ്ങര കുഞ്ഞുലക്ഷ്മി അമ്മയുടെയും മകന്‍ പാറക്കുളങ്ങര രാജഗോപാല മേനോന്‍(82) അന്തരിച്ചു. ഭാര്യ: ചെനെപ്രത്ത് കുഞ്ഞുംവീട്ടില്‍ രമാദേവി. മക്കള്‍: പരിമള, രാംകുമാര്‍, അജിത്ത്കുമാര്‍. മരുമക്കള്‍: നീലിയത്ത് പ്രേമചന്ദ്രന്‍, അനുരാധ, ബീന. സഹോദരങ്ങള്‍: പി.ബാലഗോപാല മേനോന്‍, ഗോപികാമ്മ, ജയഗോപാലമേനോന്‍, ഗോപാലന്‍ കുട്ടി മേനോന്‍, പ്രഭാവതി, തങ്കമണി, നന്ദഗോപാലന്‍. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് പയ്യാമ്പലത്ത്


Wednesday, June 29, 2011

നിര്യാതരായി.....

സി നാരായണ്‍
തലമുണ്ട: ബീനലയത്തില്‍ റിട്ട:പോസ്റ്മന്‍ സി.നാരായന്‍(78)അന്തരിച്ചു.ഭാര്യ:നളിനി.മക്കള്‍: ബീന ,ഷീജ, രാജേഷ്‌ ബാബു.മരുമക്കള്‍:മോഹന്‍,പ്രജിഷ,പരേതനായ മോഹനന്‍.






പി.കെ വിജയന്‍

ചക്കരക്കല്‍ : കക്കൊത് ശ്രി സാരധിസധാനില്‍ പി.കെ വിജയന്‍(64) നിര്യാതനായി.ചക്കരക്കള്ളിലെ മുന്‍ കാല വ്യാപാരിയായിരുന്നു.ഗിരിജയാണ് ഭാര്യ.
വിനീഷ്‌,വിജിന(എം.ഇ.എസ് ഇംഗ്ലീഷ് സ്കൂള്‍ ) , വിപിന്‍(ബന്ഗ്ലോര്‍) എന്നിവര്‍ മക്കളാണ്.മരുമക്കള്‍:വരുന് , സിതാര.



വി,എം അഹമദ്
ഇരിവേരി:വലിയാണ്ടി ഹൌസില്‍ വി.എം.അഹ്മെദ്(65) നിര്യാതനായി.ഭാര്യ:മറിയം.മക്കള്‍:രസിയ,നൌഷാദ്,രഹീന,റുബീന,രാജിന.സഹോദരങ്ങള്‍:അട്ബുള്ള,ഉമ്മര്‍,മഹമൂദ്‌,മറിയം,സൈനബ,അലീമ,പരെതയായ്‌ ആയിഷ .





നഗരങ്ങളിലെ വ്യാപാര സ്ഥാപങ്ങളില്‍ വീണ്ടും കവര്‍ച്ച....

വാര്‍ത്ത  / ക്രൈം 

മേലെചൊവ്വ: പത്മ  റോള്‍ഡ് ഗോള്‍ഡ്‌ ജ്വല്ലറി കടയില്‍ കഴിഞ്ഞ രാത്രി മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി.സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. വെള്ളി ആഭരണങ്ങള്‍ ഒന്നും തന്നെ കൊണ്ടുപോയിട്ടില്ല.40000 രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.പതിരിപ്പറമ്പ് പിരുണ്ടയില്‍ സജീവന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.ടൌണ്‍  പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയിതു.



ആര്യബന്ദു ജിംനേഷ്യം ഗുസ്തി കുരുക്കള്‍ പൂവന്‍ ചന്ദ്രന്‍ അന്തരിച്ചു....

വാര്‍ത്ത / ചരമം

കണ്ണൂര്‍:കണ്ണൂരിലെ പ്രശസ്തമായ ആര്യബന്ധു ജിംനേഷ്യത്തിലെ ഗുസ്തി കുരുക്കള്‍ പൂവന്‍ ചന്ദ്രന്‍(77) നിര്യാതനായി.അര ദാശാബ്ദക്കാലതോളം തെക്കീ ബസാറിലെ ആര്യബന്ദു ജിംനേഷ്യത്തിലെ ഗുരുക്കലായിരുന്നു.മുന്‍ മിസ്റ്റര്‍ മലബാറും കേരള ശ്രി റണ്ണര്‍ അപ്പുമായിരുന്നു.ഇദ്ദേഹത്തിന്റെ കീഴില്‍ ഗുസ്തി അഭ്യസിച്ച ജില്ലയിലെ നിരവധി ആളുകള്‍ ദേശീയ തലത്തില്‍ തന്നെ പ്രശസ്ഥരായിരുന്നു.ആര്യബന്ദു ജിംനേഷ്യത്തിനു നിരവധി തവണ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതും ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു.ഗുസ്തി കായികഭ്യസത്തെ പരിരക്ഷിക്കുന്നതിനു  കണ്ണൂര്‍ നഗരസഭാ ഇദ്ദേഹത്തെ ആദരിചിട്ടുണ്ട്.മക്കള്‍:രാജീവന്‍,രഞ്ജിത്ത്,പ്രജിത്,രസന,ഷീബ,ദീപ
മരുമക്കള്‍:ശിവാനന്ദന്‍,സ്രിലെഷ്‌(മുമൈ),വിധ്യദരന്‍(ദുബായ്),യമുനാ,ലസ്സി.
സംസ്കാരം പയ്യാമ്പലം ശ്മശാനത്തില്‍.

വാരം സി.എച്ച്.എമ്മില്‍ അധ്യാപക ഒഴിവുകള്‍....

വാര്‍ത്ത  / തൊഴില്‍

വാരം: സി.എച്ച്.മെമ്മോറിയല്‍ വനിതാ കോളേജില്‍ അധ്യാപക ഒഴിവുകള്‍.മലയാളം , ഇംഗ്ലീഷ് , അക്കൗണ്ടന്‍സി , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇകണോമിക്സ് , ബിസിനസ് സ്റ്റഡീസ് , പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്.ഉദ്യോഗാര്‍ഥികള്‍ ജൂലൈ 2-നു കാലത്ത്‌ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണം.കൂടുതല്‍ വിവരങ്ങക്ക്  0497-2721666 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ഡീസല്‍,പാചകവാതക വില വര്‍ദ്ധനവിനെതിരെ ജില്ലയില്‍ വന്‍ പ്രധിഷേധം...

വാര്‍ത്ത  / പ്രാദേശികം


ചക്കരക്കല്‍: ഡിസല്‍, പാചക വാതകം എന്നിവയുടെ വിലവര്‍ധനവില്‍ പ്രധിഷേധിച്ചു സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ജില്ലയില്‍ പലയിടങ്ങളിലായി വന്‍ പ്രധിഷേധ പ്രകടനം നടത്തി.പ്രകടനത്തോടനുബന്ധിച്ചു പ്രവര്‍ത്തകര്‍ ചക്കരക്കല്‍ ടാക്സി സ്റ്റാന്‍ഡില്‍ അടുപ്പുകൂട്ടി പ്രധിഷേധിച്ചു.

നിര്യാതനായി....

വാര്‍ത്ത  / ചരമം

വലിയന്നൂര്‍ :ചതുരക്കിണര്‍ റജുല മഹല്‍ പി.അഹമദ്‌ കുട്ടി (58) നിര്യാതനായി.നഫീസ്സയാണ് ഭാര്യ.റജുല,രഹന,റംഷാദ്(ബംഗ്ലൂര്‍),രഹീസ്‌(മറൈന്‍ എഞ്ചിനീയര്‍ ,ഗോവ),റൂവൈദ എന്നിവര്‍ മക്കള്‍.അസീസ്‌(കച്ചവടം,കണ്ണൂര്‍),അഷ്‌റഫ്‌(കച്ചവടം,ബംഗളൂരു) എന്നിവരാണ് മരുമക്കള്‍.കബറടക്കം വാരം ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍.

പ്രതിഷേധ പ്രകടനം നടത്തി....

വാര്‍ത്ത / പ്രാദേശികം

വലിയന്നൂര്‍ : ഡിസല്‍ , പാചക വാതക വില വര്‍ധനയിക്കെതിരെ കേരള മഹിളാ സംഘം കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.

ദന്ത പരിശോധനാ ക്യാമ്പ്‌ നടത്തുന്നു....

വാര്‍ത്ത / പ്രാദേശികം


ചാലോട്: കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ കോളേജിന്‍റെ സഹകരണത്തോടെ ജൂലായ് 2-നു ചാലോട് വെച്ച് സൌജന്യ ദന്ത പരിശോധനാ ക്യാപ് നടത്തുന്നു.കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉം നന്മ ചാലോട് യൂനിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

കണ്ണൂര്‍ ജില്ലയിലെ മദ്രസ്സകള്‍ക്ക് അവധി പ്രഖ്യാപിച്ചു..

വാര്‍ത്ത  / വിദ്യാഭ്യാസം

റജബ്-27 മിഹ് റാജ്   വ്യാഴാഴ്ച  ആയതിനാല്‍ ജില്ലയിലെ എല്ലാ മദ്രസ്സകള്‍ക്കും അവധി ആയിരിക്കുമെന്ന് കേരള ജംഇയ്യതുല്‍ മുഅല്ലിമിന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.

Monday, June 27, 2011

കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍ നഴ്സിംഗ്‌ കോഴ്സ്‌ അപേക്ഷ ക്ഷണിച്ചു....

വാര്‍ത്ത  / വിദ്യാഭ്യാസം

കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ്  നേഴ്സിങ്ങില്‍  വിവിധ തരം കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ബി.എസ് സി നേര്‍സിംഗ്,ജനറല്‍ നേര്‍സിംഗ്,പോസ്റ്റ് ബേസിക് നഴ്സിംഗ്‌ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.പ്ലസ്‌ടു ആണ് യോഗ്യത.
കൂടുതല്‍  വിവരങ്ങള്‍ക്ക്  9249421184 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.....

ബ്ലോഗ്‌ / ആരോഗ്യം 


മരുന്നുകള്‍ നാം  ആഗ്രഹിക്കുന്നില്ലെന്കിലും നമ്മുടെ  ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമാണ് . മരുന്നുകള്‍  കഴിക്കുംമ്ബോള്‍  നാം ഒരുപാട്  കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . ശ്രധിച്ച്ചില്ലെന്കില്‍  മരുന്നുകള്‍ ജീവന്‍ രക്ഷിക്കുന്നതിനു പകരം ജീവന്‍ അപഹരിചെക്കം .

                


                മരുന്നുകളുടെ എക്സ്പൈരി ഡേറ്റ്
 മരുന്ന് വാങ്ങിക്കുബോള്‍ നാം എപ്പോഴും എക്സ്പൈരി ഡേറ്റ് ശ്രദ്ധിക്കുക. എക്സ്പൈരി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ ഫലം ലഭിക്കില്ലെന്നു  മാത്രമല്ല ചിലപ്പോള്‍ അതു  പാര്‍ശ്വഫലങ്ങല്‍ക്കിടയായെക്കാം . 
·        ആന്റിബയോട്ടിക് മരുന്നുകള്‍
ആന്റിബയോട്ടിക് മരുന്നുകള്‍ തീര്‍ച്ചയായും കോഴ്സ്‌ പൂര്‍ത്തിയാക്കുക . ആന്റിബയോട്ടിക് മരുന്നുകള്‍ കോഴ്സ്‌ പൂര്‍ത്തിയാകാതെ നിര്‍ത്തിയാല്‍ രോഗാണുക്കള്‍ മര്രുന്നിനെതിരായ പ്രധിരോത ശേഷി ആര്‍ജിക്കാന്‍ സാധ്യത ഉണ്ട് .അതിനാല്‍ ഈ മരുന്നുകള്‍ പിന്നീട് കഴിക്കുമ്പോള്‍ ഫലം ലഭിക്കാതെ വരാം .അതിന്നാല്‍ രോഗശമനം കിട്ടിയാലും ആന്റിബയോട്ടിക് മരുന്നുകള്‍ കോഴ്സ്‌ പൂര്‍ത്തിയാക്കുക                           
·        അലോപതി  Vs ആയുര്‍വേദ ഹോമിയോ മരുന്നുകള്‍
അലോപതി മരുന്നിനൊപ്പം ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഇവ തമ്മില്‍ പ്രതിപ്രവര്തിതിക്കാന്‍ സാധ്യത കൂടുതലാണ്  . ഇങ്ങനെ സംഭവിച്ചാല്‍ അലര്‍ജി , ശരീരികസ്വഷ്ട്യങ്ങള്‍ എന്നിവ ഉണ്ടാകാം .
·        മരുന്നും  അലര്‍ജിയും   
മരുന്ന് കഴിച്ച്ചാലുണ്ടാവുന്ന പാര്ശ്വഫലമാണ് അലര്‍ജി. ചരമത്തില്‍ ചൊറിച്ചില്‍     ചുവന്ന തടിപ്പ് , ആസ്ത്മ ,ശ്വാസതടസ്സം തുടങ്ങിയതാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ . ഇങ്ങനെയുള്ള         അസുഖങ്ങള്‍ കണ്ടാല്‍ പാടെ മരുന്ന് നിര്‍ത്തുക .ചെറിയ തോതിലാനെന്കില്‍ സ്വയം മാരിക്കൊളും. അനിയന്ത്രിതമാനെന്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. അലാര്‍ജി  ഉണ്ടായ മരുന്നിന്റെ പേര് ഓര്‍ത്ത്‌ വെച്ചു അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ പറയാന്‍ മറക്കരുത് .
·        മരുന്ന് എങ്ങിനെ സൂക്ഷിക്കാം
അധിക മരുന്നുകളും സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാം എന്നാല്‍ keep in cool place എന്ന് കുപ്പിയുടെ മുകളില്‍ ലാബില്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഫ്രിട്ജിലോ മന്കലത്ത്തില്‍  വെള്ളം നിറച്ചു അതിലോ സൂക്ഷിക്കാം .ഭാവിയിലെ ഉപയോഗത്തിന്‍ വെക്കുന്നവയും ഇങ്ങനെ സൂക്ഷിക്കാം .
·        മരുന്നുകള്‍ ആഹാരത്തിനു മുമ്പും പിമ്പും
ആഹാരവും മരുന്നും തമ്മില്‍ അടുത്ത ബന്ധമുണ്ട .ആഹാരം ചിലപ്പോള്‍ മരുന്നിന്റെ ലയനത്തെ തടസ്സപ്പെടുത്തും . അതിനാലാണ് ചില മരുന്നുകള്‍ ആഹാരത്തിനു മുംബ് കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. പാലിലുള്ള  കാല്സിയം ചില  മരുന്നുമായി പ്രവര്‍ത്തിച്ചു മരുന്നിന്റെ ശരിയായ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു .അതിനാല്‍ പാല്‍ കഴിവതും മരുന്ന് കഴിക്കുന്ന സമയത്ത് ഒഴിവാക്കുക .എന്നാല്‍ ആസ്പിരിന്‍ പോലെയുള്ള വേദന സംഹാരികള്‍ ആഹാരത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത് .
·        ഗര്‍ഭിണിയായിരിക്കുമ്പോള്‍
ഗര്‍ഭകാലത്ത് കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മാത്രം കഴിക്കുക . ഗര്‍ഭസ്ഥ ശിശുവിന്റെ  വളര്‍ച്ചയെ ചില മരുന്നുകള്‍ പ്രതികൂലമായി ബാദിച്ചെക്കം.പ്രത്യേകിച്ചു അവയവ രൂപീകരണത്തിന്റെ ആദ്യ മൂന്നു മാസം .ആസ്പിരിന്‍ ,ഹോര്‍മോണ്‍ ഗുളികകള്‍  എന്നിവ ഗര്‍ഭകാലത്ത്  പാടെ ഒഴിവാക്കുക .
·        പനീ , തലവേദന  എന്നിവയുടെ സ്വയം ചികിത്സ
നമ്മളില്‍ അധിക പേരും പണി തലവേദന എന്നീ രോഗങ്ങള്‍ക്ക്‌ സ്വയം ചികിത്സയായി പെനടോള്‍ ,കാല്പോള്‍ ,ക്രോസിന്‍ അങ്ങനെ നിരവധി  പാരസിടമോള്‍ ഉപയോഗിക്കാറുണ്ട് .ഇത് താല്‍കാലിക ശമനം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് മറ്റു വലിയ രോഗങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ ഇടയാകാരുന്ദ്‌.


നിര്യാതനായി....

വാര്‍ത്ത  / ചരമം

സതീശന്‍
കാഞ്ഞിരോട്: കാനാംവീട്ടില്‍ പരേതനായ രാഘവന്റെ മകന്‍ സതീശന്‍ (38) അന്തരിച്ചു. കാഞ്ഞിരോട് കരക്കാട്ട് ടര്‍ക്കൂല്‍സ് സ്ഥാപന ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരോട് യൂണിറ്റ് സെക്രട്ടറിയുമാണ്. അമ്മ: ലീല. ഭാര്യ: ബിനി. മകന്‍: ദേവാനന്ദ്. സഹോദരങ്ങള്‍: പ്രകാശന്‍, സുരേന്ദ്രന്‍, സജീവന്‍, രതീശന്‍, ജ്യോതിഷ്.

നിര്യാതനായി....

വാര്‍ത്ത / ചരമം 
പി.അഹമ്മദ്കുട്ടി
വലിയന്നൂര്‍ : ചതുരക്കിണര്‍ റജുല മഹലില്‍ പി.അഹമ്മദ്കുട്ടി (58) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: റജുല, റഹന, റംഷാദ് (കച്ചവടം ബാംഗ്ലൂര്‍), റഹീസ് (മറൈന്‍ എന്‍ജിനിയര്‍, ഗോവ), റുവൈദ. മരുമക്കള്‍: അസീസ്(കച്ചവടം കണ്ണൂര്‍), അഷ്‌റഫ് (കച്ചവടം, ബാംഗ്ലൂര്‍).

അധ്യാപക ഒഴിവ്

 വാര്‍ത്ത / തൊഴില്‍ 

ചട്ടുകപ്പാറ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ.(ഫിസിക്കല്‍ സയന്‍സ്) അധ്യാപകന്റെ ഒഴിവുണ്ട്. ഇന്റര്‍വ്യു 27ന് തിങ്കളാഴ്ച 2 മണിക്ക്.

Sunday, June 26, 2011

കണ്ണാടിപ്പറമ്പില്‍ ബാങ്കിനു നേര്‍ക്ക്‌ ആക്രമം....

വാര്‍ത്ത / പ്രാദേശികം

കണ്ണാടിപ്പറമ്പ് : ടൌണില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക്  സാഹഹ്ന ശാഖയ്ക്ക് നേരെ കഴിഞ്ഞ രാത്രി  ഒരു സംഘം അഞ്ജാതരായ ആളുകള്‍ ആക്രമണം നടത്തി.ബാങ്കിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.ആക്രമണ സമയത്ത് വാച്ച്മാന്‍ ഉണ്ടായിരുന്നു.അര്‍ദ്ധരാത്രിയും കനത്ത മഴയും ആയതിനാല്‍ ആക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.സംഭവത്തെ കുറിച്ച് മയ്യില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബലാല്‍സംഗം: പ്രതിക്ക് മൂന്നര മാസം കഠിന തടവ്‌....

വാര്‍ത്ത  / ക്രൈം 

ചട്ടുകപ്പാറ: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വേശാലയിലെ സി.വി. നാരായണന്‍ എന്നയാളെ മുന്നര മാസം കഠിന തടവിനു ശിക്ഷിച്ചു.കണ്ണൂര്‍ കുടുംബകോടതിയാണ് ശിക്ഷ വിധിച്ചത്. 1998ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

Saturday, June 25, 2011

നിര്യാതയായി....

വാര്‍ത്ത / ചരമം

ഏച്ചൂര്‍: വട്ടപ്പോയില്‍ ഷാഹിദ മന്‍സില്‍ ‍ചിരികണ്ടോത് ആയിഷ(72)നിര്യാതയായി.പരേതനായ മുഹമ്മദ്‌ ഹാജി ആണ് ഭര്‍ത്താവ്.മക്കള്‍:അബ്ദുല്‍ ഖദര്‍,ബഷീര്‍(വ്യാപാരം,ചാലോട്),ഹമീദ്‌(ബംഗലൂര്),ശാഹിദ.
മരുമക്കള്‍:ബഷീര്‍(വ്യാപാരം,വാരം),റംലത്ത്,ഹഫ്സത്ത്,റാബിയ.സഹോദരങ്ങള്‍:പരേതയായ ഖദീസുമ്മ,മുഹമ്മദ്‌(റിട്ട.പ്രധാന അദ്ധ്യാപകന്‍,കാപ്പാട് എല്‍.പി.സ്കൂള്‍),കുഞ്ഞഹമ്മദ്‌,ആസിമ്മ.

Friday, June 24, 2011

ചെമ്പിലോട് കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ ആക്രമം....

വാര്‍ത്ത  / പ്രാദേശികം

ചെമ്പിലോട്: കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ ഒരു സംഘം ആളുകള്‍ ചെമ്പിലോട് കോണ്‍ഗ്രസ്‌ ഓഫീസും സമീപത്ത്‌ സ്ഥപിചിട്ടുണ്ടായിരുന്ന കൊടിമരവും സ്തൂപവും തല്ലിത്തകര്‍ത്തു.സംഭവത്തെ കുറിച്ച് ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഡി.സി.സി. നേതാക്കാന്മാരായ പി.രാമകൃഷ്ണന്‍,മമ്പറം ദിവാകരന്‍,എം.കെ മോഹനന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

നിര്യാതയായി....

വാര്‍ത്ത  / ചരമം

 പടന്നോട്ടുമെട്ട:പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ പള്ളിപ്രവാന്‍ ജാനകി അമ്മ(83)നിര്യാതയായി.
മക്കള്‍:ശ്രിമതി,വസന്ത(റിട്ട.പ്രധാന അദ്ധ്യാപിക,കൂടാളി ഹൈസ്കൂള്‍),ജയപ്രകാശ്‌(ഡല്‍ഹി),പ്രദീപ്‌(പ്രധാന അദ്ധ്യാപകന്‍,പുവൂര്‍ എല്‍.പി.സ്കൂള്‍),പ്രമീള(മുംബൈ),പരേതനായ മോഹന്‍.മരുമക്കള്‍:പി.കെ.ഡി.കുറുപ്പ്,കെ.പി.കുഞ്ഞിരാമന്‍,എ.ഇ.ശോഭന,പി.വസന്ത,സി.പി.സവിത,
എം.പി.വാസുദേവന്‍(കസ്റ്റംസ്‌,മുംബൈ).സംസ്കാരം പയ്യാമ്പലം ശ്മശാനത്.


Thursday, June 23, 2011

കണ്ണൂരില്‍ സൌജന്യ ഹൃദയ ശാസ്ത്രക്കിയ നടത്തുന്നു...

വാര്‍ത്ത /  ആരോഗ്യം

കണ്ണൂര്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയും ( KITS ) മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉം കൊയിലി ഹോസ്പിറ്റലിലെ ഹാര്‍ട്ട്‌ സെന്‍റെറുമായി ചേര്‍ന്ന് നിര്‍ധരരായ 15 പേര്‍ക്ക് സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തികൊടുക്കുന്നു.ഇതിന്‍റെ മുന്നോടിയായുള്ള സ്ക്രീനിംഗ് ക്യാമ്പ്‌ ജൂലൈ പത്തിന് കൊയിലി ഹോസ്പിറ്റലില്‍ നടക്കുന്നതാണ്.
ഹൃദയ ശാസ്‌ത്രക്രിയ ആവശ്യമുള്ളവര്‍ കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റലിലോ കൊയിലി ഹോസ്പിറ്റലിലോ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അപേക്ഷകര്‍ കണ്ണൂര്‍  ജില്ലയില്‍ നിന്നുള്ളവരായിരിക്കണം.

ചെലോറയിലെ ട്രെഞ്ചിങ്ങ് ഗ്രൌണ്ടിലെ മോട്ടോര്‍ കത്തിയ സംഭവം. ജീവനക്കാരനെ സ്ഥലം മാറ്റി.

വാര്‍ത്ത  / പ്രാദേശികം

ചേലോറ:  ട്രെഞ്ചിങ്ങ് ഗ്രൌണ്ട് പരിസരവാസികള്‍ക്ക് ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച മോട്ടോര്‍ കത്തിയ സംഭവത്തില്‍ പമ്പിംഗ് ഓപ്പറേറ്റര്‍ പി.എം പ്രഭാകരനെ സ്ഥലം മാറ്റി. ഇവിടെയുള്ള മോട്ടോര്‍ കത്തിയതിനാല്‍ ശുദ്ധ ജല വിതരണം മുടങ്ങിയിരുന്നു.ഇതേ തുടര്‍ന്ന് പരിസരവാസികളും കര്‍മസമിതി അംഗങ്ങളും ചേര്‍ന്ന് നഗരസഭ അതികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മോട്ടോര്‍ കത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

നിര്യാതയായി...

വാര്‍ത്ത  / ചരമം

അഞ്ചരക്കണ്ടി:പരേതനായ വാഴയില്‍ പത്തുക്കാലന്‍ ആബു ഹാജിയുടെ ഭാര്യ ഒ.വി.ഖദീജ ഹജ്ജുമ്മ (87)നിര്യാതയായി.മക്കള്‍ : ഒ.വി.കുഞ്ഞാച്ചു,കുട്ടി ഹസ്സന്‍ (റിട്ട.ലക്ചര്‍ ഗവ.പോളി ടെക്നിക് കണ്ണൂര്‍),മൂസ്സ(റിട്ട. പ്രധാന അദ്ധ്യാപകന്‍ അഞ്ചരക്കണ്ടി മാപ്പിള എല്‍.പി സ്കൂള്‍),മറിയം,സഫിയ,മുഹമ്മദ്‌(കച്ചവടം,ശ്രീകണ്ടാപുരം),നബീസ്സ,ആയിഷ.
കബറടക്കം  വ്യാഴാഴ്ച രാവിലെ പാളയം ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍.
 

പ്രവാസികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.....

 വാര്‍ത്ത / പ്രവാസം

കണ്ണൂര്‍: താഴ്ന്ന വരുമാനക്കാരായ പ്രവാസികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്  കേരള പ്രവാസി ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജീവിത പ്രാരാബ്ധങ്ങള്‍ കാരണമാണ് ഇവര്‍ പ്രവാസികളായി മാറുന്നത്.ഇവരില്‍ തന്നെ ഭൂരിഭാഗവും ചെറിയ ശമ്പളത്തില്‍ പണി എടുത്ത് കുടുംബം പോറ്റുന്നവരാണ്.പ്രവാസികളാണെന്നതിന്‍റെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് മുജീബ്‌ റഹിമാന്‍ പഴയങ്ങാടി അധ്യക്ഷത വഹിച്ചു.ഉബൈദ്‌,കസ്തൂരി രാജേന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.ജൂലൈയില്‍ മെമ്പര്‍ഷിപ്പ്‌ കാമ്പൈന്‍ നടത്താന്‍ തീരുമാനിച്ചു.

ഡിഗ്രി കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവ്‌....

വാര്‍ത്ത  / വിദ്യാഭ്യാസം

മയ്യില്‍:ഐ.ടി.എം ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജില്‍ ബി.എസ്.സി (ഫിസിക്സ്‌),ബി.കോം.,ബി.ബി.എം. എന്നീ ഡിഗ്രി കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്ക് സീറ്റ് ഒഴിവുണ്ട്.എസ്.സി.,എസ്,ടി.,ജനറല്‍ എന്നീ വിഭാഗത്തിലേക്കാണ് സീറ്റ്‌ ഒഴിവുള്ളത്.കോഴ്സിനു ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 27 നു കോളേജ് ഓഫീസില്‍ ഹാജരാവണം.

അനിശ്ചിത കാല നിരാഹാര സമരം : പ്രചാരണ ജാഥയ്ക്ക് തുടക്കം....

വാര്‍ത്ത  / പ്രാദേശികം

ചക്കരക്കല്‍ : അനധികൃത ബാറിനെതിരെ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഈ മാസം 24-നു കാലത്ത്‌ 9.00 മണിക്ക് കുടിക്കിമൊട്ടയില്‍.
ചാലോട്,അഞ്ചരക്കണ്ടി,കാവിന്മൂല,എച്ചുര്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനു  ശേഷം ജാഥ ചക്കരക്കല്ലില്‍ സമാപിക്കും.മദ്യ നിരോധന സമിതിയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ഈ മാസം 26-നു ആണ് നിരാഹാര സമരം ആരംഭിക്കുന്നത്.


നിര്യാതനായി....

വാര്‍ത്ത  / ചരമം

മാണിയൂര്‍:കൂവച്ചിക്കുന്ന് കുനിയില്‍ ചന്തുപണിക്കരുടെയും എം.പി.നാണിയുടെയും മകന്‍ പ്രശാന്തന്‍(38) അന്തരിച്ചു. സി.പി.എം കാവുന്‍ച്ചാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം,മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ പ്രസിഡണ്ട്,മാണിയൂര്‍ ക്ഷീരോല്‍പാദക സംഘം ഡയറക്ടര്‍ ബോര്‍ഡംഗം എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭാര്യ:സി.പി.വൈശ.മക്കള്‍:തീര്‍ഥ,തേജസ്സ്.സഹോദരങ്ങള്‍:
രാമകൃഷ്ണന്‍,ദിനേശന്‍(പട്ടാന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്),ഷാജി(ആര്‍,എസ്. ഇന്‍ഡസ്ട്രിസ് വില്ലേജ് മുക്ക്),ജയേഷ്.

ഹൃദയ സ്പര്‍ശിയായ S M S - കള്‍........

ബ്ലോഗ്‌ /ഫലിതം

ടീച്ചര്‍ : ബീരാനെ പുസ്തകം വാങ്ങിയോ ?

ബീരാന്‍ : അടക്ക  ബിറ്റിട്ട് മാങ്ങ.

ടീച്ചര്‍ : ഫീസ്‌ അടച്ചോ ?

ബീരാന്‍ : മാങ്ങ ബിറ്റിട്ട് അടക്ക.


Wednesday, June 22, 2011

"ആദമിന്‍റെ മകന്‍ അബു" യഥാര്‍ത്ഥ അബൂക്കയെ നേരില്‍ കണ്ടു..

വാര്‍ത്ത / വിനോദം

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ കരസ്ഥമാക്കിയ "ആദമിന്‍റെ മകന്‍ അബു "എന്ന സിനിമയുടെ പ്രതിഭകള്‍ക്ക്‌  മട്ടന്നൂരില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്.
" ആദമിന്‍റെ മകന്‍ അബു " എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച സലിം കുമാറും ജീവിച്ചിരിക്കുന്ന  "അബൂക്ക"യും നേരില്‍ കണ്ടുമുട്ടിയപ്പോള്‍  അതൊരു വ്യത്യസ്ഥാനുഭാവമായി മാറി.അബൂക്കയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഈ സിനിമയുടെ  തന്നെ സംവിധായകനും ഈ വര്‍ഷത്തെ ഏറ്റവും നല്ല സംവിധയകാനുള്ള  ദേശീയ അവാര്‍ഡു നേടിയ സലിം അഹമ്മദിന്‍റെ എടയന്നൂര്‍ പാലോട്ടു പള്ളിക്ക് സമീപത്തുള്ള വീട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍.തന്‍റെ ജീവിത മുഹൂര്‍ത്തങ്ങള്‍ തന്മയത്തത്തോടെ സിനിമയില്‍ അവതരിപ്പിച്ചതിന് സലിം കുമാറിന് അബൂക്കയുടെ വക ഒരു "അത്തര്‍" സമ്മാനമായി ലഭിച്ചു.
ഈ മാസം 24-ന് കേരളത്തിലെ എല്ലാ തീയേറ്റര്‍കളിലും "ആദാമിന്‍റെ മകന്‍ അബു"  എന്ന സിനിമ റിലീസ് ചെയ്യും.

ജില്ലാ മുഅല്ലിമിന്‍ സംഗമം. എംബ്ലം ക്ഷണിച്ചു....

വാര്‍ത്ത  / മതപരം

കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന മുഅല്ലിമീന്‍ സംഗമത്തിന്‍റെ ഭാഗമായിട്ടുള്ള പ്രചാരണ എംബ്ലത്തിനുള്ള അപേക്ഷ ക്ഷണിച്ചു.ജൂലൈ 13 തളിപ്പറമ്പ് മുല്ലക്കോയ നഗറിലാണ് സംഗമ പരിപാടി.എംബ്ലങ്ങള്‍ തയ്യാറാക്കി അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍  അബ്ദുല്‍ സമദ്‌ മുട്ടം , ജനറല്‍ സെക്രെട്ടറി , ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക്‌ സെന്‍റെര്‍,കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ജൂണ്‍ 25 - നു മുന്‍പായി അയച്ചു തരേണ്ടതാണ്. "   മതം പഠിക്കാം...മനുഷ്യനാകാം "   എന്നതാണ് സംഗമത്തിന്‍റെ പ്രമേയം.

അക്ഷയ കേന്ദ്രങ്ങള്‍ വഴി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

 വാര്‍ത്ത / പൊതുവിദ്യാഭ്യാസം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന  വിദ്യാഭ്യാസ ആനൂകുല്യത്തിനു വേണ്ടിയുള്ള ഇ-ഗ്രാന്‍റ്സ് അപേക്ഷകള്‍ ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നു പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.
സമയബന്ധിതമായി വിദ്യാര്‍ത്ഥികള്‍ക്ക്‌  ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം ജാതി,വരുമാനം,നാറ്റിവിറ്റി,അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ പോയി ടാറ്റ എന്‍ട്രി നടപടികള്‍ നടത്തണം.ഇത് സ്ഥാപനത്തില്‍ ചേര്‍ന്ന് 10 ദിവസങ്ങള്‍ക്കകം ചെയ്യേണ്ടാതാണ്.ഈ സേവനം  തികച്ചും സൗജന്യമാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700596 എന്ന നമ്പരിലും അക്ഷയ കേന്ദ്രങ്ങളുമായും ബന്ധപ്പെടേണ്ടാതാണ്.

ഇനി മുതല്‍ ഹെല്‍മെറ്റില്ലാതെ ടൂ വീലര്‍ ലൈസന്‍സ്‌ കിട്ടില്ല....

ബ്ലോഗ്‌  / പലവക


കണ്ണൂര്‍: ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍ ടെസ്റ്റ്‌ നടക്കുന്ന സമയത്ത് ഹെല്‍മെറ്റ്‌ നിര്‍ബന്ധമായും ധരിച്ചിരിക്കണം.ഇത് സംബന്ധമായ  നിര്‍ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറില്‍ നിന്നും   മോട്ടോര്‍ വാഹനവകുപ്പിനു ലഭിച്ചു കഴിഞ്ഞു.നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥല മാറ്റം പോലുള്ള കടുത്ത നടപടിയുണ്ടായിരിക്കുന്നതാണ്.
നിലവില്‍ ഹെല്‍മെറ്റ് ധരിക്കല്‍ നിയമം ഉണ്ടെങ്കിലും അത് കര്‍ശനമായി പാലിക്കുന്നില്ല.പരിശോധന ഉദ്യോഗസ്ഥര്‍ ഒരു പേരിനെന്നപോലെ ഇരുചക്രവാഹനക്കാരില്‍ നിന്നും പിഴ ഈടാക്കല്‍ മാത്രമേ ഉള്ളൂ.ഈ അടുത്ത കാലത്തായി ഇരുചക്ര വാഹനാപകടം ഏറി വരുന്നതിനാല്‍ നിയമം കര്‍ശനമായി പാലിക്കാനാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പരേതയായി......

വാര്‍ത്ത  /  ചരമം

അഞ്ചരക്കണ്ടി:പരേതനായ പുത്തന്‍വളപ്പില്‍ ഗോവിന്ദന്‍റെ ഭാര്യ പുഞ്ഞക്കല്‍ നാണി(80)നിര്യാതയായി.
.മക്കള്‍:നാരായണ്‍(ചെന്നൈ),പദ്മിനി,സുശീല,മോഹന്‍(സൗദി),പ്രേമജ,ശ്രീജ.മരുമക്കള്‍:ലക്ഷ്മി,കൃഷ്ണന്‍,സാദാനന്ദന്‍,പ്രമീള,രാജന്‍.

കണ്ണൂര്‍ മെഡിക്കല്‍കോളേജില്‍ ബി.ഫാം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു...

വാര്‍ത്ത  / വിദ്യാഭ്യാസം

അഞ്ചരക്കണ്ടി : കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്സ് പ്രവേശനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടര്‍ ടെക്നോളജി,കണക്ക്,ബയോളജി,ബയോടെക്നോളജി,ഫിസിക്സ്‌,
കെമിസ്ട്രി,ഫിസിക്സ്‌ എന്നീ വിഷയങ്ങള്‍ക്ക് 50%  മാര്‍ക്കോടുകൂടി പ്ലസ്‌ ടു പാസ്സായവര്‍ക്കാണ് പ്രവേശന യോഗ്യത.പിന്നോക്ക വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതിയാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2856420, 9446011400 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tuesday, June 21, 2011

വാഹനാപകടം : ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്.

 വാര്‍ത്ത / പ്രാദേശികം

എളയാവൂര്‍:പഞ്ചായത്തിനു സമീപം ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ ആയ ചക്കരക്കല്‍ സ്വദേശി മനീഷ്‌ ( 29 ) എന്ന യുവാവിന് സാരമായി പരിക്ക് പറ്റി.
ടിപ്പര്‍  ലോറിയും ഓട്ടോയും കണ്ണൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്നു.ഇരു ചക്ര വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.പരിക്കേറ്റയാളെ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്ത മഴ : ചേലേരിയില്‍ വീട് തകര്‍ന്നു.

വാര്‍ത്ത / പ്രാദേശികം

നൂഞ്ഞേരി:ചേലേരി ലക്ഷം വീട് കോളനിയിലെ കാരെന്‍ ബീഫാതിമയുടെ വീട് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു.ബീഫാതിമയും മക്കളുമാണ് ഇവിടെ താമസിച്ചു വന്നിരുന്നത്.
ചേലേരി വില്ലേജ് ഓഫീസര്‍,പഞ്ചായത്ത് പ്രസിഡണ്ട്‌,മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതി ഗതികള്‍ വിലയിരുത്തി.

കനാലില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ‍ശ്രമം നാട്ടുകാര്‍ തടഞ്ഞു...

വാര്‍ത്ത /  പ്രാദേശികം

ചക്കരക്കല്‍: പാനേരിച്ചാല്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു.ചക്കരക്കല്ലിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വാഹനത്തില്‍ കൊണ്ടു  വന്നു കനാലില്‍ തള്ളാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ടത്‌ മൂലം തിരികെ കൊണ്ടുപോകേണ്ടിവന്നത്. ഈ കനാലില്‍ അടുത്തകാലത്തായി മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കര്‍മസമിതി രൂപികരിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ നേരത്താണ് ഇവിടെ മാലിന്യം നിക്ഷേപിക്കാറുള്ളത്. 

പിടികിട്ടാപ്പുള്ളി പിടിയില്‍....

വാര്‍ത്ത / ക്രൈം

ചക്കരക്കല്‍: കവര്‍ച്ചാ കേസ്സില്‍ പ്രതിയായിരുന്ന കാപ്പാട് റഹ്മത്ത് മന്‍സില്‍ അന്‍സാര്‍(35) എന്ന യുവാവ് പോലീസ് പിടിയിലായി.
2006-ല്‍ താമരശ്ശേരി സ്വദേശി അബ്ദുല്‍റഹ്മാനെ ഇരിവേരിമുക്കിലെ ബവോട് റോഡില്‍ നിന്നും വാഹനത്തില്‍  തട്ടികൊണ്ട്പോയി പണം കവര്‍ന്ന കേസിലെ പ്രതിയായിരുന്നു.ചക്കരക്കല്‍ എസ്.ഐ യും സംഘവുമാണ് പിടികൂടിയത്‌.കേസിലെ മറ്റു പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയിതിരുന്നു.

അന്തരിച്ചു....

വാര്‍ത്ത / ചരമം

മുണ്ടേരി :  ഹരിജന്‍ കോളനിക്ക് സമീപം‌ താമസിക്കുന്ന വാസുവിന്‍റെയും സരോജിനിയുടെയും മകനായ ആരംഭന്‍ സജീവന്‍(33) അന്തരിച്ചു.അവിവാഹിതനായിരുന്നു.രാജീവന്‍,ബേബി എന്നിവരാണ് സഹോദരങ്ങള്‍.ശവസംസ്കാരം മുണ്ടേരി സമുദായ ശ്മശാനത്തില്‍.

Monday, June 20, 2011

ചേലേരി മുക്കിലെ വെള്ളക്കെട്ട് : അനധികൃത മതില്‍ പൊളിച്ചു നീക്കി.

വാര്‍ത്ത  / പ്രാദേശികം 
 
നൂഞ്ഞേരി : മുണ്ടേരിക്കടവ്-ചെലെരിമുക്ക് റോഡില്‍ രൂപം കൊണ്ട വെള്ളക്കെട്ട് അനധികൃതമായി പണിത മതില്‍ അധികൃതര്‍ ഇടപെട്ട് പൊളിച്ചു നീക്കിയതിനാല്‍ ഒഴിവായി കിട്ടി.
കൊളച്ചേരി സര്‍വീസ്‌ സഹകരണ ബാങ്കില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് മതില്‍ പൊളിച്ചു മാറ്റി തടസ്സം നീക്കാനുള്ള തീരുമാനം ഉണ്ടായത്‌.വളപട്ടണത്ത് നിന്നും എത്തിയ പോലീസ് സംഘങ്ങളുടെ സാന്നിധ്യത്തിലാണ് മതില്‍ പൊളിച്ചു നീക്കിയത്‌. സര്‍വ്വകക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുതിരുന്നില്ല.

നിര്യാതനായി.....

 വാര്‍ത്ത / പ്രാദേശികം
മുതുകുറ്റി: നൂറുല്‍ ഹുദ മദ്രസ്സയിക്ക് സമീപം ബൈത്തുല്‍ സഫയില്‍ മൊയ്ദീന്‍(50) നിര്യാതനായി. ഭാര്യ : സാറ. മക്കള്‍: അബ്ദുല്‍ നാസ്സര്‍ ( എഞ്ചിനീയര്‍ , ബാംഗ്ലൂര്‍), നവാസ്‌(ദുബായ്),സിറാജ്,മഫീദ,പരേതയായ റൈഹാനത്ത്. മരുമക്കള്‍: ഹാഷിം ( പോലീസ്,ധര്‍മടം),ഹാജറ,റയീസ.

Sunday, June 19, 2011

മലബാര്‍ അടുക്കള....ഭാഗം - ഒന്ന്

ബ്ലോഗ്‌ / ലേഡീസ് കോര്‍ണര്‍

പാചകം എന്ന്‍ കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുക രുചിയൂറും മലബാര്‍ വിഭവങ്ങളാണ്. ‘മലബാര്‍’ പൊതുവേ ദക്ഷിണേന്ത്യയിലെ മുസ്ലിം പാരമ്പര്യ വിഭവങ്ങളുടെ കലവറ കൂടിയാണ്‌.പെരുന്നാളായാലും കല്യാണമായാലും സല്‍കാരമായാലും ഇനി വേണ്ട നോമ്പ്കാലമായാലും മലബാറില്‍ വിഭവങ്ങള്‍ കൊണ്ട് സമൃദമാണ്.ഏതൊരു ചെറിയ സല്‍കാരമായാലും തീന്മേശയില്‍ ഏറ്റവും കുറഞ്ഞത്‌ അമ്പത് വിഭവങ്ങളെങ്കിലും കാണും.മുട്ടമാല,അലിസ,ഉന്നക്കായ,ഇറച്ചിപ്പത്തിരി,കായട,മീന്‍പത്തിരി,
കിണ്ണപ്പത്തിരി,ആണപ്പത്തിരി(കക്കറോട്ടി),ഇതള്‍ഒറോട്ടി,ഉണ്ടപ്പുട്ട്,
പനിനീര്‍പ്പെട്ടി,നെയ്ചോര്‍,ബിരിയാണി ഇങ്ങനെ നീളും വിഭവങ്ങളുടെ ലിസ്റ്റ്‌.

മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരില്‍ "പുതിയാപ്പിള" സല്കാരം ഒന്ന്‍ വേറെ തന്നെയാണ്.കണ്ണൂരിലെ ഏതെങ്കിലും ഒരു മുസ്ലിം വീട്ടില്‍ കല്ല്യണം കഴിഞ്ഞാല്‍ ഒരു  ഒരുപാട്‌ വിഭവങ്ങള്‍ കൊണ്ടാണ് പെണ്‍വീട്ടുകാര്‍ പുതിയാപ്പിളമാരെ സ്വീകരിക്കുന്നത്.തുടര്‍ന്നങ്ങോട്ട് വിഭവങ്ങളുടെ ഉത്സവകാലമാണ്. ’ആട്ടിന്റെ തല  പച്ചവെച്ചത്’ അതില്‍ ഒരു പ്രധാന ഐറ്റം തന്നെ ആണ്.എന്ത് തന്നെ ആയാലും മലബാറുകാരുടെ ഈ പാചക രീതികളെ പകരം വെക്കാന്‍ വേറൊന്നില്ല.
രുചിയൂറും മലബാര്‍ വിഭവങ്ങളുടെ പാചക രീതികള്‍ ഇതാ ഇവിടെ തുടങ്ങുകയായി....

തലശ്ശേരി   ദം ബിരിയാണി
( ഏകദേശം 10 പേര്‍ക്ക് സമൃദമായി കഴിക്കാന്‍ പാകത്തിന് )

നേരിയരി (ബിരിയാണി അരി) – ഒന്നരകിലോ
കോഴിയിറച്ചി             – രണ്ടുകിലോ
സവാള                  – ഒരുകിലോ
തക്കാളി                 -   250 ഗ്രാം
പച്ചമുളക്                – 75 ഗ്രാം
ഇഞ്ചി                  –  75 ഗ്രാം
വെളുത്തുള്ളി             –75 ഗ്രാം
ചെറുനാരങ്ങാനീര്         -മൂന്ന്‍ വലിയ സ്പൂണ്‍ 
മല്ലിയില                – ഒരുപിടി
മഞ്ഞള്‍പ്പൊടി      –രണ്ടു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി    – ഒരു വലിയ സ്പൂണ്‍
പട്ട,ഗ്രാമ്പു,ഏലക്കായ – ആവശ്യത്തിന്
പനിനീര്‍          - രണ്ടു വലിയ സ്പൂണ്‍
നെയ്യ്‌            - ആറു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ്      -   50 ഗ്രാം
മുന്തിരി          - 50 ഗ്രാം
എണ്ണ            – 100 മില്ലി
ഉപ്പ്             - ആവശ്യത്തിന്
പാകം ചെയുന്ന വിധം
മസാല തയ്യാറാക്കുന്ന രീതി  
ഒരു ചെമ്പില്‍ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടായാല്‍  സവാളയും ഉപ്പും ഇട്ട് നന്നായി വഴറ്റുക.സവാള നല്ലവണ്ണം വാടിയാതിനു ശേഷം മാത്രം തക്കാളി ഇടുക. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മിക്സ്‌യില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത്‌ ഇടുക.പിന്നീട് മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി ഇളക്കിക്കൊടുക്കുക. തക്കാളി നല്ലവണ്ണം ഉടഞ്ഞുവന്നാല്‍ ഇറച്ചിക്കഷണങ്ങളും ഗരംമസാലപ്പൊടിയും ഇട്ട്‌ മൂടിവെച്ച് ചെറുതീയില്‍ മസാല വേവിച്ചെടുക്കുക. അതിന് ശേഷം  ചെരുനനാരങ്ങ നീരോഴിച്ച് ഇറക്കി വെക്കുക.
ചോറ് തയ്യാറാക്കാന്‍
ഒരു കപ്പു അരിക്ക് ഒന്നരക്കപ്പ് വെള്ളം എന്ന അളവില്‍ വെള്ളം ചൂടാക്കുക.അരി നല്ലവണ്ണം കഴുകി ഒരു അരിപ്പയില്‍ വെള്ളം വാരാന്‍ വെക്കുക.  ബിരിയാനിച്ചെമ്ബ് അടുപ്പില്‍ വെച്ച് ചൂടായാല്‍ നെയ്യൊഴിച്ച് ഒരു പിടി സവാള അറിഞ്ഞതിട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ അരി ഇതിലെക്കിടുക. ഒരു ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കിക്കൊടുക്കുക.അരി നല്ലവണ്ണം വറുത്തുവന്നാല്‍ കറുവപ്പട്ട, ഗ്രാമ്പു,
ഏലക്കായ എന്നിവ ഇടുക. പന്നെ ചൂടായ വെള്ളം ഒഴിക്കുക. മൂടി അടച്ചുവെച്ച് ചെറിയ തീയില്‍ വേകാന്‍ അനുവദിക്കുക.
ബിരിയാണി ദം ആക്കല്‍
ബിരിയാണി ചെമ്ബിലെ മുക്കാല്‍ ഭാഗം ചോറ് വേറൊരു ചെമ്പില്‍ മാറ്റി  അടുപ്പില്‍ ചെറിയ തീയില്‍ കത്തിച്ച്‌ ബാക്കി കാല്‍ഭാഗം ചോറിനു മുകളില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന  മസാലയുടെ കാല്‍ഭാഗം ഇട്ട്‌ കുറച്ചു മല്ലിയില കുറച്ചു മസാലപ്പൊടി എനിവ തൂകുക. അല്പം ചോറ് അവിടെ എടുത്ത് വെച്ച് ബാക്കി ചോറും മസാലയും ഇത്പോലെ ലെയര്‍ ലെയരായി ഇട്ട്‌  പോരുക.അവസാനത്തെ ലെയര്‍ ചോറായിരിക്കണം. അതിന്ശേഷം എടുത്ത്തുവെചിരികുന്ന ചോറില്‍ കുറച്ച മഞ്ഞ കളര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് മഞ്ഞ ചോറ് ഉണ്ടാക്കുക. ഇത്‌ ചോറിന്റെ മുകളില്‍ അവിടെ അവിടെ ആയി തൂകുക.ഒരു വലിയ സ്പൂണ്‍ പനിനീരെടുത്ത് അതിന്‍ മുകളില്‍ കുടഞ്ഞുകൊടുക്കുക. കുറച്ച്‌നെയ്യില്‍ അണ്ടിയും കിസ്മിസും സവാളയും വറുത്ത്‌ ഇതിനു മുകളില്‍ തൂകുക. അതിനുശേഷം ചെമ്പടച്ച് വെച്ച് അതിനുമുകളില്‍ അല്പം ഭാരമുള്ള ചെമ്പോ പാത്രമോഎടുത്ത് വെക്കുക.ഒരു പത്ത് മിനുട്ട് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക.
രുചിയൂറും തലശ്ശേരി ബിരിയാണി റെഡി.

ഈ പാചക കുറിപ്പ് അയച്ചു തന്നത്.
ശബാന K.M, Kannur