വാര്‍ത്ത / ആരോഗ്യം
കണ്ണൂരില്‍ കോളറ ബാധ ഭീഷണി.ശരീരത്തില്‍ കോളറ രോഗാണുക്കളെ കണ്ടെത്തിയതിനാല്‍ തമിഴ്നാട് സ്വദേശി മോഹന്‍(38)എന്നയാളെ ഗുരുതരാവസ്ഥയില്‍
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വളപട്ടണം പൊയിതും
കടവില്‍ മണല്‍ വാരല്‍ തൊഴിലാളിയാണ്.കടുത്ത വയറിളക്കത്തെ തുടര്‍ന്ന് മോഹനനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേഷിപ്പിച്ചതായിരുന്നു.രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ കോളറ ബാധ രോഗാണു ആണെന്ന നിഗമനത്തില്‍ രോഗിയെ പെട്ടെന്ന് തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ച ആശുപത്രി അതികൃതര്‍ ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കുകയും മെഡിക്കല്‍ സംഘം രോഗി താമസിച്ചു കൊണ്ടിരുന്ന വീടും പരിസരവും പരിശോധന നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയിതു.രോഗം പടരാതിരിക്കാന്‍ ജനങ്ങളോട് അതീവ ജാഗ്രത പുലര്‍താന്‍ ആരോഗ്യ വകുപ്പതിക്രതര്‍ മുന്നറിയിപ്പ് നല്‍കി.പരിസരശുചിത്വം , വ്യക്തിശുചിത്വം , ആഹാര ശുചിത്വം മുതലായവ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.







