Thursday, May 9, 2013

പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റല്‍ കെട്ടിടം തകര്‍ത്തു

ഏച്ചൂര്‍: ഏച്ചൂരിലെ പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടവും കോണ്‍ഗ്രസ് കൊടിമരവും തകര്‍ത്തു. കാരംസ് ബോര്‍ഡ്, ഫര്‍ണിച്ചര്‍, നേതാക്കന്മാരുടെ ഛായാചിത്രങ്ങള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നാലാംതവണയാണ് കെട്ടിടം ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു. ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കി.

Wednesday, April 3, 2013

പ്രവാസി കാര്‍ഡുകള്‍ കൈപ്പറ്റണം

കണ്ണൂര്‍: 2012 ജനവരി മുതല്‍ 2013 ജനവരി വരെ നോര്‍ക്ക റൂട്ട്‌സിന്റെ കണ്ണൂര്‍, കോഴിക്കോട് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ പുതിയതും പുതുക്കിയതുമായ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ണൂര്‍ നോര്‍ക്ക ഓഫീസില്‍ എത്തി. നോര്‍ക്ക രസീതും വരുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി എത്തി കാര്‍ഡ് കൈപ്പറ്റണം. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. അതിനുശേഷവും വിദേശത്ത് ജോലിചെയ്യുന്നുണ്ടെങ്കില്‍ പ്രവാസി കാര്‍ഡ് പുതുക്കണം. പുതുക്കേണ്ടവര്‍ കണ്ണൂര്‍ നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2765310.

Wednesday, March 20, 2013

പന്നിയോട്ടു കനാൽകരയിൽ വീണ്ടും ബോംബ്‌ സ്പോടനം

ഏച്ചൂർ : ഒരിടവേളയിക്ക് ശേഷം വീണ്ടും പന്നിയോട്ടു കനാൽകരയിൽ  ബോംബ്‌ സ്പോടനം. ആർ.എസ്.എസ്  - സി.പി.എം സംഘർഷം നിലനിൽക്കുന്ന പന്നിയോട്ട് കനാൽകര മേഘലയിൽ മാസങ്ങള്ക്ക് മുൻപ് നിരവധി തവണ ബോംബ്‌ സ്പോടനം നടന്നിരുന്നു.ഇതേ തുടർന്ന് പ്രദേശത്ത് ചക്കരക്കൽ പോലീസെ നില ഉറപ്പിച്ചു ഇടയിക്കിടയിക്ക് പട്രോളിംഗ് നടത്താറുണ്ടായിരുന്നു ഇതിനിടയിക്കാന് വീണ്ടും സ്പോടനം നടന്നത് ഇത് പ്രദേശത്തെ ജനങ്ങളെ  ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 

Tuesday, March 19, 2013

പോലീസ് നടപെടിയിൽ പ്രധിഷേധിച് സി.പി എം പ്രവർത്തകർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ചക്കരക്കൽ : സി.ഐ ടി യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ചക്കരക്കൽ മുണ്ടേരി കുടുക്കിമെട്ട മേഘലയിൽ സ്ഥാപിച്ച കൊടിമരങ്ങളും പ്രചാരണ ബോർഡുകളും പൊസ്റ്റർകളും മറ്റും പോലീസ് നീക്കം ചെയ്തതിൽ പ്രധിഷേധിച്ചാണ് സി.പി.എം പ്രവർത്തകർ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതേ തുടർന്ന് നേതാക്കളായ എം.വി ജയരാജനും കെ കെ രഗേഷും മറ്റും പോലിസ് സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്തരുമായിയ ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുതിയത്തിനു പ്രവര്ക്കെതിരെയും നേതാക്കൾക്കെതിരെയും പോലീസെ കേസ് രജിസ്റ്റർ ചെയിതിട്ടുന്ദ്. സമരം കഴിഞ്ഞു പോകുമ്പോൾ പിടിച്ചെടുത്ത കൊടികളും മറ്റും പ്രവർത്തകർ എടുത്തു കൊണ്ടുപോയി.