കണ്ണൂര് കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സില്‍ ഇസ്മായില്‍(42) ഹൃദയാഘതം മൂലം മദീനയില്‍ നിര്യാതനായി.ഭാര്യ:ഫൌസിയ. മക്കള്‍:ഫൈസല്‍,ഫസീല,നസീര്‍,ഫഹദ്. മരുമകന്‍:ഇക്ബാല്‍(ഷാര്‍ജ). സഹോദരങ്ങള്‍ : അബ്ദുല്‍ ഖദര്‍ , മുഹമ്മദലി , ഇബ്രാഹിം , അഷ്‌റഫ് , ആയിഷ , സൈനബ എന്നിവര്‍. ഖബറടക്കം മദീനയില്‍.
Friday, October 14, 2011
Tuesday, October 11, 2011
സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം....
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന റൂഡ്‌സെറ്റ് എന്ന സ്ഥാപനം കണ്ണൂര്‍ നബാര്‍ഡിന്‍റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ മാസം ആരംഭിക്കുന്ന ഒന്നര മാസം ദൈര്ഘ്യമുള്ള പരിശീലന പരിപാടിയില്‍ താമസവും ഭക്ഷണവും സൌജന്യമായി നല്‍കും.പങ്കെടുക്കാന്‍ താല്പര്യമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍റെ പേര്‍ , വയസ്സ്, മുഴുവന്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും, മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്,നിയര്‍ ആര്‍ ടി ഒ ഗ്രൌണ്ട്,പി.ഒ.കാഞ്ഞിരങ്ങാട്,കരിമ്പം വഴി,കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ 20-നകം കിട്ടത്തക്കവിധം അപേക്ഷിക്കണം.
പ്ലാസ്റ്റിക് പരിപാലന പദ്ധതിക്ക് തുടക്കമിടുന്നു....
മുണ്ടേരി:സമ്പൂര്‍ണ ശുചിത്വ യത്നത്തിന്‍റെ ഭാഗമായി മുണ്ടേരി പഞ്ചായത്തില്‍ സമഗ്ര പ്ലാസ്റ്റിക് പദ്ധതിയായ "സുസ്ഥിര"യിക്ക് തുടക്കമിടുന്നു.വിവിധ വിഭാഗക്കാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.പഞ്ചായത്തിലുള്ള വ്യാപാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍,ഗ്രന്ഥാലയങ്ങള്‍,ക്ലബ്ബുകള്‍,വിദ്യാഭ്യാസ സ്ഥാപങ്ങള്‍,അംഗനവാടികള്‍,പൊതുജനം എന്നിവരുടെ സഹകരണം തേടും.ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു സ്വാഗത സംഘ രൂപികരണ യോഗം നടക്കുന്നതാണ്.
കണ്ണൂര്‍ താണ ട്രാഫിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി
ജില്ലയിലെ ട്രാഫിക് പരിഷ്കരണത്തിന്‍റെ ഭാഗമായി താണയില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.കുറച്ചു ദിവസമായി ട്രയല്‍ റണ്‍ നടത്തിയിരുന്ന ഈ സംവിധാനം വിജയം കണ്ടെത്തിയിരുന്നു.സിഗ്നല്‍ സംവിധാനം നിലവില്‍ വരുന്നതോടെ താണ ജംക്ഷനില്‍ നിലനിന്നിരുന്ന ഗതാഗതക്കുരുക്കിനും അപകട ഭീഷണിക്കും അറുതിയുണ്ടാവും. റോഡിന്‍റെ ഇരുവശത്തു നിന്നും വാഹനങ്ങള്‍ വളരെ വേഗതയോടെ ഓടിക്കൊണ്ടിരുന്നപ്പോള്‍ നിരവധി റോഡപകടങ്ങള്‍ക്ക് വേദി ആയിട്ടുണ്ട് ഈ ജങ്ക്ഷന്‍.പ്രധാന ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപങ്ങളും സ്ഥിതി ചെയ്യുന്ന താണ ജില്ലയിലെ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.താണയെ കൂടാതെ മേലെചൊവ്വ , കാല്‍റ്റെക്സ് ജംക്ഷന്‍ എന്നിവിടങ്ങളിലും സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.



