വാര്‍ത്ത / ചരമം
വാരം : ജനതാ ടാക്കീസിനു സമീപം പാറക്കണ്ടി മുഹ്സിനാസ്സില്‍ എ.പി . മുഹമ്മദ് അനീസ്(16)പനി ബാധിച്ചു മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.പള്ളിപ്രത് കണിയാങ്കണ്ടി മഹറൂഫിന്റെയും പാറക്കണ്ടി ഹസീനയുടെയും മകനാണ്.സഹോദരങ്ങള്‍:അജ്മല്‍,അന്‍വര്‍,മുഹ്സിന.ചാല ഗവ: ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. Friday, July 22, 2011
Tuesday, July 19, 2011
മരം കടപുഴകി വീണു.....
വാര്‍ത്ത / പ്രാദേശികം
മതുക്കോത്ത് : മേലെചൊവ്വ - മട്ടന്നൂര്‍ റോഡില്‍ മതുക്കോത്ത് മരം റോഡിലേക്ക് കടപുഴകി വീണു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സുപ്രധാന റോഡാണിത്.ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും തന്നെ റോഡിലില്ലതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.കണ്ണൂരില്‍ അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്.കാല്‍ടെക്‌സിലെ ബസ്‌സ്റ്റോപ്പ് നിര്‍ത്തലാക്കുന്നു....
വാര്‍ത്ത / ജില്ല
കണ്ണൂര്‍: ജില്ലയിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തിലെ സുപ്രധാന ബസ്റ്റ് സ്റ്റോപ്പുകളിലൊന്നായ കാല്‍ടെക്സ് ബസ് സ്റ്റോപ്പ് എടുത്തുകളയുന്നു.നിലവില്‍ തലശ്ശേരി ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകള്‍ കല്റെക്സ് ജന്‍ക്ഷനിലാണ് ആളുകളെ ഇറക്കികൊണ്ടിരുന്നത്.ഇനിമുതല്‍ മഹാത്മ മന്ദിരത്തിനടുതാണ് ബസുകള്‍ നിര്‍ത്തേണ്ടിവരിക.ഇതുമൂലം കാല്‍ടെക്സ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടേണ്ടി വരും.കണ്ണൂരില്‍ നിന്ന് തിരിച്ച് തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴുള്ള ബസ്‌സ്റ്റോപ്പ് നിലവിലുള്ളത് തന്നെ തുടരും.അടുത്തകാലത്തായി കാല്‍ടെക്സ് ജന്‍ക്ഷന്‍ വലിയൊരു ഗതാഗത തടസ്സം തന്നെ സൃഷ്ട്ടിക്കുന്നുണ്ട്.ഇത് കാരണമാണ് അതികൃതര്‍ ഇങ്ങനെ ഒരു മാറ്റം വരുത്തിയിട്ടുള്ളത്.

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ സീറ്റ് ഒഴിവുകള്‍.....
വാര്‍ത്ത / വിദ്യാഭ്യാസം
അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എം.എസ്‌സി. നഴ്‌സിങ്ങില്‍ (കമ്യൂണിറ്റി നഴ്‌സിങ്, സൈക്യാട്രി) ഏതാനും സീറ്റ് ഒഴിവുണ്ട്.സി.ടി.സ്‌കാന്‍, എം.ആര്‍.ഐ., എക്‌സ്‌റേ, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകളിലും സീറ്റുണ്ട്. ഫോണ്‍: 0497- 2856420, 9446012400.
നിര്യാതരായി....
വാര്‍ത്ത / ചരമം
നഫീസ്സ
വാരം: വാരം സലഫി മസ്ജിദിന് സമീപം നഫീഘറില്‍ നഫീസ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: യൂനുസ്, ഹാഷിം, സത്താര്‍, അഫ്‌സത്ത്, സുഹറ, ഫായിസ, ഷുഹൈബ. മരുമക്കള്‍: സഫ്‌വാന, ഷുഹൈബ, സുബൈദ, അഹമ്മദ്, ഹാഷിം, പരേതരായ അസീസ്, അബൂബക്കര്‍.
യെശോദ
ചക്കരക്കല്ല്: വെള്ളച്ചാല്‍ കുഴിക്കിലായി പനത്തറ യശോദ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍. മക്കള്‍: വത്സന്‍, നന്ദിനി.
കെ.കെ.വിജയന്‍
കൂടാളി: കൂടാളി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച കുംഭത്തിലെ കെ.കെ.വിജയന്‍ (79) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തകനാണ്. അവിഭക്ത കൂടാളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകന്‍, സഹകാരി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജനി. മക്കള്‍: സനില, സജേഷ് (സി.പി.എം. കാനച്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍), വിജേഷ്(ഗള്‍ഫ്). മരുമക്കള്‍: ദേവദാസ് (എളയാവൂര്‍), ബിന്ദു, ബിജിന.

കീരിയുടെ കടിയേറ്റ് വീട്ടമ്മ ആശുപത്രിയില്‍...
Sunday, July 17, 2011
വലിയന്നൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം...
വാര്‍ത്ത / പ്രാദേശികം
വലിയന്നൂര്‍ : ചതുരക്കിണറിനു സമീപം ഒരു സംഘം ആളുകള്‍ മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ
ആക്രമിക്കുകയും പ്രവര്തകരുടെതെന്നു കരുതപ്പെടുന്ന ആള്‍ട്ടോ മോഡല്‍ കാര്‍ തകര്‍ക്കുകയും ചെയിതു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമത്തില്‍ പരിക്കേറ്റ ചതുരക്കിണര്‍ കമറുന്നിസ്സ
മന്‍സില്‍ വി.പി.സക്കറിയ(26),വാരം മുസമ്മില്‍ മന്‍സില്‍ മുസമ്മില്‍ (25) എന്നിവരെ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയിതു.