വാര്‍ത്ത / ചരമം
നഫീസ്സ
വാരം: വാരം സലഫി മസ്ജിദിന് സമീപം നഫീഘറില്‍ നഫീസ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: യൂനുസ്, ഹാഷിം, സത്താര്‍, അഫ്‌സത്ത്, സുഹറ, ഫായിസ, ഷുഹൈബ. മരുമക്കള്‍: സഫ്‌വാന, ഷുഹൈബ, സുബൈദ, അഹമ്മദ്, ഹാഷിം, പരേതരായ അസീസ്, അബൂബക്കര്‍.
യെശോദ
ചക്കരക്കല്ല്: വെള്ളച്ചാല്‍ കുഴിക്കിലായി പനത്തറ യശോദ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍. മക്കള്‍: വത്സന്‍, നന്ദിനി.
കെ.കെ.വിജയന്‍
കൂടാളി: കൂടാളി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച കുംഭത്തിലെ കെ.കെ.വിജയന്‍ (79) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തകനാണ്. അവിഭക്ത കൂടാളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകന്‍, സഹകാരി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജനി. മക്കള്‍: സനില, സജേഷ് (സി.പി.എം. കാനച്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍), വിജേഷ്(ഗള്‍ഫ്). മരുമക്കള്‍: ദേവദാസ് (എളയാവൂര്‍), ബിന്ദു, ബിജിന.
