Saturday, June 18, 2011

വലിയന്നൂര്‍ - മുണ്ടേരി-ചെക്കിക്കുളം റോഡ്‌ യാത്ര അവതാളത്തില്‍....

 വാര്‍ത്ത / പ്രാദേശികം 

പുറത്തീല്‍: വലിയന്നുര്‍ വഴി മുണ്ടേരിയിലേക്ക് പോകുന്ന റോഡു യാത്ര ദുരിതപൂര്‍വ്വമാവുന്നു.വലിയന്നുര്‍ വയല്‍ റോഡ്‌ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി റോഡില്‍ കുന്നുകൂട്ടിയ ജെല്ലിക്കല്ലും മണ്ണും മഴക്കാലം വന്നതോടുകൂടി ചെളികുളമായി മാറി.ഇത് വാഹന യാത്രയിക്കും കാല്‍നട യാത്രയിക്കും തടസ്സമാവുന്നു.വളരെക്കാലമായി നാട്ടുക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതയിരുന്നു വലിയന്നുര്‍ വയല്‍ ഉയര്‍ത്താനുള്ള പദ്ധതി.ഇപ്പോള്‍ മാത്രമാണ് അതികൃതര്‍ ശ്രദ്ധ ചെലുത്തിയത്.മഴക്കാലമായാല്‍ ഈ റോഡില്‍ വെള്ളം കയറി റോഡ്‌ തന്നെ അപ്രത്യമാവുന്ന അവസ്ഥയാണ് ഉണ്ടാവാറ്.ദിനം പ്രതി ബസുകളടക്കം നിരവധി സ്വകാര്യ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും കടന്നു പോകുന്ന ഒരു സുപ്രധാന റോഡാണ് വലിയന്നുര്‍-മുണ്ടേരി-ചെക്കിക്കുളം റോഡ്‌.ഉടന്‍ തന്നെ അതികൃതര്‍ ഇതിനു ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു.

കാഞ്ഞിരോട് ഐ ടി ഐ യില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു...

വാര്‍ത്ത / വിദ്യാഭ്യാസം

കാഞ്ഞിരോട്:  കേന്ദ്ര സര്‍ക്കാറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി പ്രൈവറ്റ് ഐ ടി ഐ യില്‍ താഴെ പറയുന്ന ഏതാനും ട്രെഡുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലെക്കാണ് ഒഴിവുകള്‍. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിംഗ്,ഹെല്‍ത്ത്‌ സാനിട്ടറി ഇന്‍സ്പെക്ടര്‍,ഡ്രാഫ്റ്റ്സ്മാന്‍ ( സിവില്‍ ) എന്നിവയില്‍ ആണ് സീറ്റുകള്‍ ഉള്ളത്.ഒരാഴ്ചക്കകം അപേക്ഷിച്ചില്ലെങ്കില്‍ സീറ്റുകള്‍ പൊതുവിഭാഗങ്ങള്‍ക്ക് നല്കുന്നതയിരിക്കുമെന്ന് അതികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 2859685,9895257724 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ചക്കരക്കല്‍ സി പി എം ഓഫീസിനു നേരെ ആക്രമം...

വാര്‍ത്ത /  പ്രാദേശികം

ചക്കരക്കല്‍: കാവിന്മൂല  പുറത്തെക്കാട്ടിലുള്ള പാട്യം മന്ദിരം കഴിഞ്ഞ രാത്രി ഒരു  സംഘം ആളുകള്‍ ആക്രമത്തിനിരയാക്കി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപവും മന്ദിരത്തിന്‍റെ ജനല്‍ ഗ്ലാസ്സുകളും ആക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്‌ പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘങ്ങളാണെന്നു സി.പി.എം ആരോപിച്ചു.ചക്കരക്കല്‍ പോലീസ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Thursday, June 16, 2011

ഇതിലേതാണു ഭേദം ....?

ബ്ലോഗ്‌ / നര്‍മം


"ഓട്ടോകോപ്ടര്‍"

ബ്ലോഗ്‌ / നര്‍മം


ഇങ്ങനെയും കാര്‍കൂന്തല്‍.....!!!

ബ്ലോഗ്‌ / നര്‍മം




മലയാളിക്ക് ഒരു കുഴപ്പമുണ്ട്...!!!!! ......????

ബ്ലോഗ്‌ / നര്‍മം

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്‌.....!!!
.
.
.
.
.

.
.
.
.
.
.
.



കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്....

വാര്‍ത്ത‍  / തൊഴില്‍

 കണ്ണൂര്‍:മാങ്ങാട്ട്പറമ്പ് ക്യാമ്പസ്സില്‍ ഗസ്റ്റ് ലെക്ചറരെ നിയമിക്കുന്നു. ഗണിതശാസ്ത്ര പഠന വകുപ്പിലേക്കാണ് നിയമനം. ഗണിതത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാങ്ങാട്ട്പറമ്പിലെ ക്യാമ്പസ്സില്‍ വകുപ്പ് തലവന്‍ മുമ്പാകെ അസ്സല്‍ സര്‍ടിഫിക്കറ്റുകളോടൊപ്പം വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും കണ്ണൂര്‍ സര്‍വകലാശാലയുടെ അകൌണ്ടില്‍ ഇരുനൂറു രൂപ അടച്ച ചലാന്‍ രസീത് സഹിതം ഹാജരാകണം.
കൂടുതല്‍  വിവരങ്ങള്‍ക്ക്  0497-2783415 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാവുന്നതാണ്.



Wednesday, June 15, 2011

സൂപ്പര്‍ സ്റ്റാര്‍ ഭരത് മോഹന്‍ലാലിന് "മോശം" നടനുള്ള അവാര്‍ഡ്‌....!!!!

 ബ്ലോഗ്‌ / വിനോദം
 
കോഴിക്കോട്‌ : മലയാലാളത്തിലെ സ്വതന്ത്ര വാര്‍ത്താ വെബ്സൈറ്റ് ആയ ദൂള്‍ ന്യൂസ്‌.കോം ഏര്‍പ്പെടുത്തിയ  "ഫിലിം ബോര്‍ അവാര്‍ഡ്‌ 2010 " സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ മോശം നടനായും മോശം നടിമാരായി അര്‍ച്ചന കവിയെയും റിമ കല്ലിങ്കലിനെയും  തിരഞ്ഞെടുത്തു. 2010 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ റിലീസ് ചെയ്ത സിനിമകളായിരുന്നു അവാര്‍ഡ്‌ മല്‍സരത്തിനു ഉള്‍പ്പെടുത്തിയത്. 2010-ല്‍ ഇറങ്ങിയ  " അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ " , "കാണ്ടഹാര്‍" എന്നീ ചിത്രങ്ങളിലെ മോശം അഭിനയത്തിനാണ് മോഹന്‍ലാലിനെ ഈ സമ്മാനത്തിനര്‍ഹാനാക്കിയത്.
ലോകോത്തര അഭിനേതാവെന്ന ബഹുമതി കൂടിയുള്ള ഭരത് മോഹന്‍ലാലിന് ഈ അവാര്‍ഡു കൂടി ലഭിച്ചപ്പോള്‍ അത് ഈ നടന്‍റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാഴിക കല്ലുകൂടിയായി മാറിയിരിക്കുകയാണ്.എഴുത്തുകാരന്‍ ബാബു ഭരദ്വാജ് , ഡോകുമെന്‍റ്റി സംവിധായകന്‍ നദീം നൌഷാദ് തുടങ്ങിയവര്‍ ഉള്‍പെടുന്ന ജൂറി അംഗങ്ങളാണ് അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.മറ്റു അവാര്‍ഡുകള്‍ താഴെ പറയുന്നവയാണ്.
ഏറ്റവും  മോശം സിനിമയായി  " ഏപ്രില്‍ ഫൂള്‍" ഉം ഈ സിനിമ സംവിധാനം ചെയിത വിജി തമ്പിയാണ് മോശം സംവിധായകന്‍.മോശമായ ഹാസ്യാഭിനയത്തിനു  സ്വരാജ്‌ വെഞ്ഞാറമ്മൂടിനെയും തിരഞ്ഞെടുത്തു.



വലിയന്നൂരില്‍ ബസ്‌ ജീവനക്കാരെ മര്‍ദിച്ചു...!!! ബസ്‌ ഗതാഗതം നിലച്ചു...!!!!

വാര്‍ത്ത /  ക്രൈം
വലിയന്നൂര്‍: കണ്ണൂര്‍- ഇരിട്ടി റൂട്ടിലോടുന്ന ലാല ബസ്‌ ഡ്രൈവര്‍ സി.വി അജേഷ്‌,കണ്ടക്ടര്‍ വി.ജെ ഷിജോ എന്നിവരെ വലിയന്നൂരില്‍ ഒരു സംഘം ആളുകള്‍ ബസ്‌ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്താത്തതിന്‍റെ വൈരാഗ്യത്തിലാണ് ജീവനക്കാര്‍ക്ക്‌ മര്‍ദ്ദനമേറ്റ്ത്‌. ഇതേ തുടര്‍ന്ന് ഈ റൂട്ടിലെ ബസ്സുകള്‍ എല്ലാം തന്നെ സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കി.

Tuesday, June 14, 2011

വഴി തര്‍ക്കത്തെ തുടര്‍ന്ന് വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചു.ആറുപേര്‍ക്ക്‌ പരിക്ക്...

വാര്‍ത്ത / ക്രൈം

ചക്കരക്കല്‍: വഴിതര്‍ക്കവുമായി ബന്ധപ്പെട്ട്‌ സംഘട്ടനം ആറുപേര്‍ക്ക്‌ പരിക്കേറ്റു. ഇരിവേരി കാവിനു സമീപത്തെ പി.കെ സജീവന്‍ , ഭാര്യ ഷാജിന , മക്കളായ സാരംഗ് , സാന്ദ്ര എന്നിവരെ ജില്ല ആശുപത്രിയിലും പള്ളിമൊട്ടയിലെ പി.സി.ഷിജു , വിജേഷ്‌ എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ സജീവന്‍ വികലാംഗനും ചെമ്പിലോട്‌ ഗ്രാമപഞ്ചായത്ത് എല്‍.ഡി.ക്ലാര്‍ക്ക്‌
കൂടിയാണ്.സംഭവത്തെക്കുറിച്ച് ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചക്കരക്കല്‍ മദ്യഷാപ്പ്‌ - 26 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം..

വാര്‍ത്ത /  ക്രൈം

ചക്കരക്കല്‍ : പുതുതായി തുറന്ന അനധികൃത മദ്യഷപ്പിനെതിരെയുള്ള സമരം ശക്തപ്പെടുത്താന്‍ മദ്യ നിരോധന സമിതിയും  വിവിധ സങ്കടനകളും തീരുമാനിച്ചു. ഈ മാസം 26  മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ചക്കരക്കല്ലില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്‌. കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്രദേശമായ ചക്കരക്കല്ല് എന്ന ചെറു പട്ടണം നിരവധി വ്യാപാര സ്ഥപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും ഒക്കെ ഉള്ളതാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ തിരക്ക് കൊണ്ട് പൊരുതി മുട്ടാറു മുണ്ട്.ഇവിടങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത്തിന്‍റെ തന്നെ താളം തെറ്റിക്കും ഇങ്ങനെയുള്ള മദ്യഷാപ്പുകളുടെ കടന്നു വരവ്. അതികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഒത്താശ ചെയിതുകൊടുക്കുന്നത്.

ചെലോറയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി...!!!!

വാര്‍ത്ത‍ / ക്രൈം

ചക്കരക്കല്‍ :  ചേലോറയിലെ പ്രേമരാജന്‍റെ മകന്‍ കെ. പി വിമല്‍ എന്ന യുവാവിനെ  ചേലോറ ഹൈസ്കൂളിന് സമീപത്ത്‌ നിന്നും ഇന്നോവ കാറിലെത്തിയ  ഒരു സംഘം അജ്ഞാതരായ ആളുകള്‍ ‍ തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം 6.45 - ഓടെ ആയിരുന്നു സംഭവം. ബന്ധപ്പെട്ടവര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

വേശാല സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം..

വാര്‍ത്ത / പ്രാദേശികം

കുറ്റിയാട്ടൂര്‍ : വേശാല എല്‍.പി സ്കൂളിന്‍റെ കിണറില്‍ വിഷം കലര്‍ത്തിയും ക്ലാസ്സ് മുറികളില്‍ കുപ്പിചില്ലുകള്‍ പൊട്ടിച്ചിട്ടും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. തിങ്കളാഴ്ച കാലത്ത്‌ സ്കൂള്‍ തുറന്നപ്പോഴാണ് ഈ സംഭവം അതികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ധാരാളം കുരുന്നുകള്‍ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ഇതിനു മുന്‍പും ഇവരുടെ വിളയാട്ടം ഉണ്ടായിട്ടുണ്ട്. ഈ സ്കൂളിലെ തന്നെ ഒരു അധ്യാപികയിക്കെതിരെ അശ്ലീല പോസ്റ്ററുകള്‍  പതിച്ചും സ്കൂള്‍ മാനേജര്‍  മധുസൂദനന്‍റെ വീട്ടു കിണറ്റില്‍ വിഷം കലര്‍ത്തിയുമായിരുന്നു ഇവന്മാരുടെ അഴിഞ്ഞാട്ടം. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നും ഇവരുടെ ഉദ്ദേശം എന്താണെന്നും ഉള്ള വിവരം ലഭിച്ചിട്ടില്ല. മയ്യില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരുടെ ഉദ്ദേശം എന്ത് തന്നെയായാലും ഉത്തരവാദികളായവരെ പിടികൂടി കനത്ത ശിക്ഷ നല്‍കണമെന്നുള്ള  ആവശ്യമുയര്‍ന്നിട്ടുണ്ട്.

Monday, June 13, 2011

മുണ്ടേരിയില്‍ കേടായ മാംസം പിടിച്ചെടുത്തു...

വാര്‍ത്ത / പ്രാദേശികം

മുണ്ടേരി മൊട്ടയില്‍ പ്രവര്‍ത്തിക്കുന്ന തവക്കള്‍ ബീഫ്‌ സ്റ്റാളില്‍ മുണ്ടേരി പ്രാഥമീക ആരോഗ്യ കേന്ദ്രം അധിക്രതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോക ശൂന്യമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മാംസങ്ങള്‍ പിടിച്ചെടുത്തു.വീഴ്ച വരുതിയവര്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

Sunday, June 12, 2011

.

.

യുവാവ്‌ കിണറ്റില്‍ വീണു മരിച്ചു.

വാര്‍ത്ത / ചരമം

ചക്കരക്കല്‍ : ഇരിവേരി പള്ളിമോട്ടയിലെ കാര്യടത്ത് പരേതനായ മുഹമ്മദിന്‍റെയും നഫീസ്സയുടെയും മകനായ ഇസ്മായീല്‍ (35) എന്ന യുവാവ് കിണറിടിഞ്ഞു വീണു മരിച്ചു.
പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന  കിണര്‍ വൃത്തിയക്കുന്നതിനിടെയാണു അപകടമുണ്ടായത്‌. മുതുകുറ്റി മദ്രസയിലെ അധ്യാപകനും ചക്കരക്കല്ലിലെ ഫാര്‍മ ഷോപ്പിന്‍റെയും ഉടമ കൂടിയാണ്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്‌.