Wednesday, October 19, 2011

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ അപ്രന്റിസ്‌ നിയമനം...

ജനറല്‍ നഴ്സിംഗ്,കാര്‍ഡിയോ വാസ്കുലാര്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്,ഓപറേഷന്‍ തിയേറ്റര്‍,റേഡിയോളജിക്കല്‍ ടെക്നോളജി എന്നിവയില്‍ ഡിപ്ലോമ നേടിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് 6 മാസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നു.പരിശീലനത്തിനു ശേഷം ആശുപത്രിയിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2856420 , 9446012400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ അസി:പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിതാ കോളേജില്‍ മലയാളം വിഷയത്തില്‍ എഫ്.ഐ.പി ഒഴിവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ഈ മാസം 20-നു കാലത്ത്‌ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍ : 0497 - 2746175

Tuesday, October 18, 2011

ബസ്‌ ഡ്രൈവര്‍, ക്ലീനര്‍ ജോലി ഒഴിവുകള്‍.....

കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ഒരു ഹെവിഡ്യൂട്ടി ഡ്രൈവറുടെയും ക്ലീനറുടെയും  ഒഴിവുകള്‍  ഉണ്ട്.ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഡ്രൈവര്‍ക്ക് ചുരുങ്ങിയത്‌ 10 ഹെവിവാഹനങ്ങള്‍ ഓടിച്ച പരിചയം ഉണ്ടായിരിക്കണം.ക്ലീനെര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം തരം പാസ്സയവരായിരിക്കണം.താല്പര്യമുള്ളവര്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം 30-നു നാലുമണിക്ക് മുന്‍പ്‌ കോളേജ്‌ ഓഫീസില് നല്‍കണം.

ഫോണ്‍ ‍: 0497-2780227

അപകടം : വട്ടപ്പോയില്‍ സ്വദേശി മരിച്ചു.

താണ:ബൈക്കും കാറും കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചു വീണ യുവാവ് എതിര്‍ ദിശയില്‍ നിന്നും വന്ന ലോറി കയറി മരിച്ചു.താണയിക്ക് സമീപം സാധുകല്യാണ മണ്ടപത്തിനടുത്ത്  ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്‌.ഏച്ചൂര്‍ വട്ടപ്പോയില്‍ സ്വദേശി ഷബീര്‍(27)എന്ന യുവാവാണ് മരിച്ചത്‌.യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.പിതാവ്:പരേതനായ മുസ്തഫ.മാതാവ്:ഫാത്തിമ.സഹോദരങ്ങള്‍:സിറാജ്,സഫ്രാജ്‌(ഇരുവരും ദുബായ്),യാസര്‍(വിദ്യാര്‍ഥി).

Monday, October 17, 2011

ജില്ലയിലെ സ്വര്‍ണക്കടകള്‍ക്ക് ചൊവ്വാഴ്ച അവധി.....

ജില്ലയിലെ എല്ലാ സ്വര്‍ണക്കടകള്‍ക്കും ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്നു ഓള്‍ കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മെര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡണ്ടിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.