Thursday, May 9, 2013
പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റല്‍ കെട്ടിടം തകര്‍ത്തു
Wednesday, April 3, 2013
പ്രവാസി കാര്‍ഡുകള്‍ കൈപ്പറ്റണം
കണ്ണൂര്‍: 2012 ജനവരി മുതല്‍ 2013 ജനവരി വരെ നോര്‍ക്ക റൂട്ട്‌സിന്റെ കണ്ണൂര്‍, കോഴിക്കോട് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ പുതിയതും പുതുക്കിയതുമായ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ണൂര്‍ നോര്‍ക്ക ഓഫീസില്‍ എത്തി. നോര്‍ക്ക രസീതും വരുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി എത്തി കാര്‍ഡ് കൈപ്പറ്റണം.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. അതിനുശേഷവും വിദേശത്ത് ജോലിചെയ്യുന്നുണ്ടെങ്കില്‍ പ്രവാസി കാര്‍ഡ് പുതുക്കണം. പുതുക്കേണ്ടവര്‍ കണ്ണൂര്‍ നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2765310.
Wednesday, March 20, 2013
പന്നിയോട്ടു കനാൽകരയിൽ വീണ്ടും ബോംബ് സ്പോടനം
ഏച്ചൂർ : ഒരിടവേളയിക്ക് ശേഷം വീണ്ടും പന്നിയോട്ടു കനാൽകരയിൽ ബോംബ് സ്പോടനം. ആർ.എസ്.എസ് - സി.പി.എം സംഘർഷം നിലനിൽക്കുന്ന പന്നിയോട്ട് കനാൽകര മേഘലയിൽ മാസങ്ങള്ക്ക് മുൻപ് നിരവധി തവണ ബോംബ്
സ്പോടനം നടന്നിരുന്നു.ഇതേ തുടർന്ന് പ്രദേശത്ത് ചക്കരക്കൽ പോലീസെ നില
ഉറപ്പിച്ചു ഇടയിക്കിടയിക്ക് പട്രോളിംഗ് നടത്താറുണ്ടായിരുന്നു
ഇതിനിടയിക്കാന് വീണ്ടും സ്പോടനം നടന്നത് ഇത് പ്രദേശത്തെ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Tuesday, March 19, 2013
പോലീസ് നടപെടിയിൽ പ്രധിഷേധിച് സി.പി എം പ്രവർത്തകർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ചക്കരക്കൽ : സി.ഐ ടി യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ചക്കരക്കൽ മുണ്ടേരി കുടുക്കിമെട്ട മേഘലയിൽ സ്ഥാപിച്ച കൊടിമരങ്ങളും പ്രചാരണ ബോർഡുകളും പൊസ്റ്റർകളും മറ്റും പോലീസ് നീക്കം ചെയ്തതിൽ പ്രധിഷേധിച്ചാണ് സി.പി.എം പ്രവർത്തകർ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതേ തുടർന്ന് നേതാക്കളായ എം.വി ജയരാജനും കെ കെ രഗേഷും മറ്റും പോലിസ് സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്തരുമായിയ ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുതിയത്തിനു പ്രവര്ക്കെതിരെയും നേതാക്കൾക്കെതിരെയും പോലീസെ കേസ് രജിസ്റ്റർ ചെയിതിട്ടുന്ദ്.
സമരം കഴിഞ്ഞു പോകുമ്പോൾ പിടിച്ചെടുത്ത കൊടികളും മറ്റും പ്രവർത്തകർ എടുത്തു കൊണ്ടുപോയി.
Wednesday, October 19, 2011
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ അപ്രന്റിസ് നിയമനം...
ജനറല്‍ നഴ്സിംഗ്,കാര്‍ഡിയോ വാസ്കുലാര്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്,ഓപറേഷന്‍ തിയേറ്റര്‍,റേഡിയോളജിക്കല്‍ ടെക്നോളജി എന്നിവയില്‍ ഡിപ്ലോമ നേടിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് 6 മാസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നു.പരിശീലനത്തിനു ശേഷം ആശുപത്രിയിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2856420 , 9446012400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ അസി:പ്രൊഫസര്‍ ഒഴിവ്
കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിതാ കോളേജില്‍ മലയാളം വിഷയത്തില്‍ എഫ്.ഐ.പി ഒഴിവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്.ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ഈ മാസം 20-നു കാലത്ത് 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍ : 0497 - 2746175
ഫോണ്‍ : 0497 - 2746175





