വാര്‍ത്ത / ക്രൈം
ചക്കരക്കല്‍ : പുതുതായി തുറന്ന അനധികൃത മദ്യഷപ്പിനെതിരെയുള്ള സമരം ശക്തപ്പെടുത്താന്‍ മദ്യ നിരോധന സമിതിയും വിവിധ സങ്കടനകളും തീരുമാനിച്ചു. ഈ മാസം 26 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ചക്കരക്കല്ലില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്രദേശമായ ചക്കരക്കല്ല് എന്ന ചെറു പട്ടണം നിരവധി വ്യാപാര സ്ഥപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും ഒക്കെ ഉള്ളതാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ തിരക്ക് കൊണ്ട് പൊരുതി മുട്ടാറു മുണ്ട്.ഇവിടങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത്തിന്‍റെ തന്നെ താളം തെറ്റിക്കും ഇങ്ങനെയുള്ള മദ്യഷാപ്പുകളുടെ കടന്നു വരവ്. അതികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഒത്താശ ചെയിതുകൊടുക്കുന്നത്.
