വാര്‍ത്ത / ചരമം
കണ്ണൂര്‍:കണ്ണൂരിലെ പ്രശസ്തമായ ആര്യബന്ധു ജിംനേഷ്യത്തിലെ ഗുസ്തി കുരുക്കള്‍ പൂവന്‍ ചന്ദ്രന്‍(77) നിര്യാതനായി.അര ദാശാബ്ദക്കാലതോളം തെക്കീ ബസാറിലെ ആര്യബന്ദു ജിംനേഷ്യത്തിലെ ഗുരുക്കലായിരുന്നു.മുന്‍ മിസ്റ്റര്‍ മലബാറും കേരള ശ്രി റണ്ണര്‍ അപ്പുമായിരുന്നു.ഇദ്ദേഹത്തിന്റെ കീഴില്‍ ഗുസ്തി അഭ്യസിച്ച ജില്ലയിലെ നിരവധി ആളുകള്‍ ദേശീയ തലത്തില്‍ തന്നെ പ്രശസ്ഥരായിരുന്നു.ആര്യബന്ദു ജിംനേഷ്യത്തിനു നിരവധി തവണ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതും ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു.ഗുസ്തി കായികഭ്യസത്തെ പരിരക്ഷിക്കുന്നതിനു കണ്ണൂര്‍ നഗരസഭാ ഇദ്ദേഹത്തെ ആദരിചിട്ടുണ്ട്.മക്കള്‍:രാജീവന്‍,രഞ്ജിത്ത്,പ്രജിത്,രസന,ഷീബ,ദീപ
മരുമക്കള്‍:ശിവാനന്ദന്‍,സ്രിലെഷ്(മുമൈ),വിധ്യദരന്‍(ദുബായ്),യമുനാ,ലസ്സി.
സംസ്കാരം പയ്യാമ്പലം ശ്മശാനത്തില്‍.
