വാര്‍ത്ത / വിനോദം
ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ "ആദമിന്‍റെ മകന്‍ അബു "എന്ന സിനിമയുടെ പ്രതിഭകള്‍ക്ക് മട്ടന്നൂരില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്.
" ആദമിന്‍റെ മകന്‍ അബു " എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച സലിം കുമാറും ജീവിച്ചിരിക്കുന്ന "അബൂക്ക"യും നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു വ്യത്യസ്ഥാനുഭാവമായി മാറി.അബൂക്കയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഈ സിനിമയുടെ തന്നെ സംവിധായകനും ഈ വര്‍ഷത്തെ ഏറ്റവും നല്ല സംവിധയകാനുള്ള ദേശീയ അവാര്‍ഡു നേടിയ സലിം അഹമ്മദിന്‍റെ എടയന്നൂര്‍ പാലോട്ടു പള്ളിക്ക് സമീപത്തുള്ള വീട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍.തന്‍റെ ജീവിത മുഹൂര്‍ത്തങ്ങള്‍ തന്മയത്തത്തോടെ സിനിമയില്‍ അവതരിപ്പിച്ചതിന് സലിം കുമാറിന് അബൂക്കയുടെ വക ഒരു "അത്തര്‍" സമ്മാനമായി ലഭിച്ചു.
ഈ മാസം 24-ന് കേരളത്തിലെ എല്ലാ തീയേറ്റര്‍കളിലും "ആദാമിന്‍റെ മകന്‍ അബു" എന്ന സിനിമ റിലീസ് ചെയ്യും.