വാര്‍ത്ത / പ്രാദേശികം
കുറ്റിയാട്ടൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷ അഞ്ജാതരായ ഒരു സംഘം ആളുകള്‍ കഴിഞ്ഞ രാത്രി തീയിട്ടു നശിപ്പിച്ചു.വേശാലയിലുള്ള കോണ്‍ഗ്രസ് അനുഭാവികൂടിയായ സി .എം പ്രദീപ് എന്ന ആളുടെതാണ് KL-13 J 4146 എന്ന രജിസ്ട്രേഷനിലുള്ള ആക്രമത്തിനിരയാക്കിയ ഈ ഓട്ടോറിക്ഷ.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രദീപ് മത്സരിച്ചിരുന്നു.സി പി എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈയടുത്ത കാലത്ത് വേശാല പ്രദേശത്ത് ആക്രമ സംഭവങ്ങള്‍ അരങ്ങേറി വരുന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.

