കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന പ്രചാരണം രോഗികളെയും മറ്റും കുറച്ചു നേരത്തേക്കെങ്കിലും ആശങ്കയിലാക്കി.കഴിഞ്ഞ ദിവസം കണ്ണപുരം സ്വെദേശി മരിക്കാനിടയായ സംഭവത്തെ കുറിച്ച് മരിച്ചയാളുടെ ബന്ധുക്കളും ആശുപത്രി അതികൃതരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ ആരോ ഒരാള്‍ പോലീസ് സ്റ്റേനിലെക്കും പത്രമാഫീസ്സിലെക്കും ഫോണ്‍ വിളിച്ച് ആശുപത്രില്‍ ആക്രമം നടക്കുന്നു എന്ന് വിവരമറിയിച്ചു.ഉടന്‍ തന്നെ പോലീസും പത്രപ്രവര്‍ത്തകരും ആശുപത്രിയിലെതിയപ്പോഴാണു രോഗികളും അവരുടെ ബന്ധുക്കളും മറ്റും വിവരം അറിയുന്നത്. പോലീസ് കാര്യം തിരക്കിയപ്പോള്‍ വാര്‍ത്ത "അടിച്ചു വിട്ടതാ" ണെന്ന്" മനസ്സിലായി. ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസൊന്നും എടുക്കാതെ പോലീസ് തിരിച്ചു പോവുകയും ചെയിതു.

